RCB: മറ്റാര്, കോലി അല്ലാതെ...; ഈ സീസണിൽ ഏറ്റവും കൂടുതൽ പേർ കണ്ട ആദ്യ നാല് മത്സരങ്ങളും ആർസിബിയുടേത്

സൂപ്പർതാരം വിരാട് കോലിയുടെ സാന്നിധ്യമാണ് ആർസിബിയുടെ മത്സരങ്ങൾക്കു ഇത്ര വലിയ സ്വീകാര്യത ലഭിക്കാൻ കാരണം

WEBDUNIA
തിങ്കള്‍, 13 ഏപ്രില്‍ 2026 (18:33 IST)
RCB

RCB: ഐപിഎൽ 2026 ലെ മത്സരങ്ങളെല്ലാം ക്രിക്കറ്റ് ആരാധകരെ വലിയ ആവേശത്തിലാഴ്ത്തുകയാണ്. കഴിഞ്ഞ സീസണിൽ കിരീടം ചൂടിയ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനാണ് ഈ സീസണിൽ കൂടുതൽ ഡിമാൻഡ്. ഈ സീസണിലെ ഇതുവരെയുള്ള കളികളുടെ ഒടിടി കാഴ്ചക്കാരിൽ ആദ്യ നാല് സ്ഥാനത്തും ആർസിബിയുടെ മത്സരങ്ങളാണ്. 
 
സൂപ്പർതാരം വിരാട് കോലിയുടെ സാന്നിധ്യമാണ് ആർസിബിയുടെ മത്സരങ്ങൾക്കു ഇത്ര വലിയ സ്വീകാര്യത ലഭിക്കാൻ കാരണം. ജിയോ ഹോട്ട് സ്റ്റാറിൽ 434 മില്യൺ കാഴ്ചക്കാരുമായി ആർസിബി - സൺറൈസേഴ്‌സ് മത്സരമാണ് ഒന്നാം സ്ഥാനത്ത്. സീസണിലെ ആദ്യ മത്സരമായിരുന്നു ഇത്. 
 
 
രാജസ്ഥാൻ റോയൽസിനെതിരായ ആർസിബിയുടെ മത്സരത്തിനു 413 മില്യൺ കാഴ്ചക്കാർ. മുംബൈ ഇന്ത്യൻസ് - ആർസിബി മത്സരം 410 മില്യൺ കാഴ്ചക്കാരുമായി മൂന്നാം സ്ഥാനത്ത്. ആർസിബി - സിഎസ്‌കെ മത്സരം 361 മില്യൺ കാഴ്ചക്കാരുമായി നാലാം സ്ഥാനത്ത്. ഈ നാല് കളികളിൽ രാജസ്ഥാനെതിരെ മാത്രമേ ആർസിബി തോൽവി വഴങ്ങിയിട്ടുള്ളൂ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

France: ഈ പോക്ക് 2002 ലെ ബ്രസീലിനെ ഓർമിപ്പിക്കുന്നു; ഫ്രാൻസിനെ തോൽപ്പിക്കാൻ ആരുണ്ട്?

വൈഭവും ശ്രേയസും വന്നതല്ലാതെ എന്ത് മാറ്റം!, തോൽവിയിൽ വീണ്ടും ട്രാൻസിഷൻ വാദം ഉയർത്തി ന്യായീകരിച്ച് ശ്രേയസ് അയ്യർ

India vs England: തുടർച്ചയായി അഞ്ചാം തോൽവി, രണ്ട് പരമ്പര നഷ്ടം 2019 നു ശേഷം ആദ്യം; നാണംകെട്ട് ഇന്ത്യ

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

France vs Sweden: അനായാസം ഫ്രാൻസ്; എംബാപ്പെയ്ക്ക് ഇരട്ടഗോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Lionel Messi: ഫൈനലിൽ മെസി എത്ര തവണ പന്ത് തൊട്ടു?

ജനുവരിയോടെ സ്ഥാനമൊഴിയും, ലോകകപ്പ് ഫൈനൽ തോൽവിക്ക് പിന്നാലെ ഞെട്ടിക്കുന്ന തീരുമാനവുമായി ലയണൽ സ്കലോണി

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

ഇന്ത്യ തോറ്റെങ്കിലും ഹിറ്റ്മാൻ ഹിറ്റായി, റെക്കോർഡുകൾ കടപുഴക്കി, വിരമിക്കൽ അഭ്യൂഹങ്ങൾക്കും അന്ത്യം

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

അടുത്ത ലേഖനം
Show comments