Webdunia - Bharat's app for daily news and videos

Install App

Rajasthan Royals: സഞ്ജുവിന്റെ മോഹങ്ങൾ തല്ലിക്കെടുത്തി രാജസ്ഥാൻ; കൂളാണ് വൈഭവ്

ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് നേടി

WEBDUNIA
ബുധന്‍, 20 മെയ് 2026 (08:05 IST)
Rajasthan Royals: പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തിയും മുൻ നായകൻ സഞ്ജു സാംസണിന്റെ ടീമായ ചെന്നൈ സൂപ്പർ കിങ്‌സിന്റെ വഴിമുടക്കിയും രാജസ്ഥാൻ റോയൽസ്. നിർണായക മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ ഏഴ് വിക്കറ്റിനു തോൽപ്പിച്ചാണ് രാജസ്ഥാൻ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തിയത്. 
 
ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഏഴ് വിക്കറ്റും അഞ്ച് പന്തുകളും ശേഷിക്കെ രാജസ്ഥാൻ ലക്ഷ്യം കണ്ടു. വെറും 38 പന്തുകളിൽ ഏഴ് ഫോറും പത്ത് സിക്‌സും സഹിതം 93 റൺസ് നേടിയ രാജസ്ഥാൻ ഓപ്പണർ വൈഭവ് സൂര്യവൻശിയാണ് കളിയിലെ താരം. 244.74 സ്‌ട്രൈക് റേറ്റിലാണ് വൈഭവിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. ധ്രുവ് ജുറൽ (38 പന്തിൽ പുറത്താകാതെ 53), യശസ്വി ജയ്‌സ്വാൾ (23 പന്തിൽ 43) എന്നിവരും തിളങ്ങി. 
 
ലഖ്‌നൗവിനെതിരായ ജയത്തോടെ 13 കളികളിൽ 14 പോയിന്റുമായി രാജസ്ഥാൻ നാലാം സ്ഥാനത്തേക്ക് മുന്നേറി. മുംബൈ ഇന്ത്യൻസിനെതിരായ അവസാന മത്സരത്തിൽ ജയിച്ചാൽ 16 പോയിന്റോടെ രാജസ്ഥാൻ പ്ലേ ഓഫ് ഉറപ്പിക്കും. രാജസ്ഥാന്റെ ജയം പഞ്ചാബ് കിങ്‌സിനും ചെന്നൈ സൂപ്പർ കിങ്‌സിനും വിനയായി. അവസാന മത്സരത്തിൽ രാജസ്ഥാൻ ജയിച്ചാൽ പഞ്ചാബും ചെന്നൈയും പുറത്ത്. രാജസ്ഥാൻ അടുത്ത കളി ചെറിയ മാർജിനിൽ തോൽക്കുകയും ചെന്നൈ ചെറിയ മാർജിനിൽ ജയിക്കുകയും ചെയ്താലും ചെന്നൈ പുറത്താകും. രാജസ്ഥാൻ അടുത്ത കളി തോൽക്കുകയും പഞ്ചാബ് അവസാന കളി ജയിക്കുകയും ചെയ്താൽ പഞ്ചാബിനു പ്ലേ ഓഫിൽ എത്താം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രീലങ്കയെ വിരട്ടാനുള്ള കരുത്ത് ഇന്ത്യൻ പേസ് നിരയ്ക്കുണ്ട്, മറുപടിയുമായി മോണെ മോർക്കൽ

Bangladesh vs Australia, 1st Test, Day 1: ട്രോളിയവരൊക്കെ എവിടെ? ഓസ്‌ട്രേലിയ 198 ന് ഓൾഔട്ട്, ഞെട്ടിച്ച് ബംഗ്ലാദേശ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

9 കളി ഞങ്ങൾക്ക് മുന്നിലുണ്ട് ആറെണ്ണമെങ്കിലും ജയിച്ച് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തും, നയം വ്യക്തമാക്കി ഗിൽ

ഇന്ത്യയ്ക്ക് തിരിച്ചടി, ജെമീമയുടെ പരിക്ക് ഗൗരവമേറിയത്, ഏഷ്യാകപ്പും ഏഷ്യൻ ഗെയിംസും നഷ്ടമാകും

വേർപിരിഞ്ഞാൽ ജോർജീനയ്ക്ക് പ്രതിമാസം നൽകേണ്ടത് ഒരു കോടി രൂപ, ആഡംബര വില്ല: ക്രിസ്റ്റ്യാനോയുമായുള്ള വിവാഹ ഉടമ്പടി ഇങ്ങനെ

കാമറൂൺ ഗ്രീൻ ഒഴികെ എല്ലാവരും 30 വയസ്സ് പിന്നിട്ടവർ, ഓസ്ട്രേലിയൻ ടീം വയസ്സൻ പട: വിമർശനവുമായി പോണ്ടിംഗ്

സ്ഥിരതയില്ല, വിക്കറ്റ് വലിച്ചെറിയുന്നു, ധ്രുവ് ജുറലിന് കർശന താക്കീതുമായി ഗംഭീർ, ടെസ്റ്റ് ടീമിലെ സ്ഥാനം ഭീഷണിയിൽ

അടുത്ത ലേഖനം
Show comments