ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പം ധോണി തുടരുമെന്ന് സൂചന. താരമായോ അല്ലെങ്കില്‍ ഫ്രാഞ്ചൈസിയുടെ മെന്റര്‍ ആയോ ധോണി തുടര്‍ന്നേക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ധോണിയെ മാറ്റിനിര്‍ത്തിയുള്ള ഒരു വിട്ടുവീഴ്ചയ്ക്കും ഫ്രാഞ്ചൈസി തയ്യാറല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
'ധോണി ഇല്ലാതെ ചെന്നൈ സൂപ്പര്‍ കിങ്സ് ഇല്ല. അതുപോലെ തന്നെ ചെന്നൈ സൂപ്പര്‍ കിങ്സ് ഇല്ലാതെ ധോണിയുമില്ല. ധോണി എപ്പോഴും ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഭാഗമാണ്,' ചെന്നൈ സൂപ്പര്‍ കിങ്സ് മുന്‍ ഉടമ എന്‍.ശ്രീനിവാസന് പറഞ്ഞു. 2022 മഹാലേലത്തിന്റെ നിയമങ്ങള്‍ അറിഞ്ഞ ശേഷമായിരിക്കും ധോണിയെ എങ്ങനെ തുടര്‍ന്നും ഫ്രാഞ്ചൈസിയുടെ ഭാഗമാക്കണമെന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് ആലോചിക്കുക. നായകന് എന്ന നിലയില്‍ ധോണി തുടരാന്‍ സാധ്യത കുറവാണ്. അതേസമയം, ഫ്രാഞ്ചൈസിയുടെ ഭാഗമാക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.