Publish Date: Sat, 16 Oct 2021 (10:23 IST)
Updated Date: Sat, 16 Oct 2021 (10:47 IST)
ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകസ്ഥാനത്ത് അടുത്ത സീസണിലും മഹേന്ദ്രസിങ് ധോണി തുടരുമെന്ന് സൂചന. ഒന്നും അവസാനിച്ചിട്ടില്ലെന്നാണ് നാലാം ഐപിഎല്‍ കിരീടം ചെന്നൈ സൂപ്പര്‍ കിങ്‌സിന് നേടികൊടുത്തതിനു ശേഷം ധോണി പറഞ്ഞത്. ഐപിഎല്ലില്‍ നിന്ന് ഉടന്‍ വിരമിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന സൂചനയാണ് ധോണി നല്‍കുന്നത്.
'ബിസിസിഐയെ ആശ്രയിച്ചാണ് കാര്യങ്ങള്‍ ഉള്ളത്. രണ്ട് പുതിയ ടീമുകള്‍ വരുന്നുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സിന് പ്രശ്‌നങ്ങളൊന്നും ഉണ്ടാകാത്ത വിധം മികച്ചൊരു ടീം നിലനിര്‍ത്തുകയാണ് ലക്ഷ്യം. ഞാന്‍ മൂന്നോ നാലോ സ്ഥാനത്ത് തുടരുന്നതല്ല കാര്യം. മറിച്ച് ശക്തമായ ഒരു ടീം ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഉണ്ടാകുകയാണ്. അടുത്ത പത്ത് വര്‍ഷത്തേക്ക് മികച്ച സംഭാവനകള്‍ നല്‍കാന്‍ കഴിയുന്നവരെ വച്ച് ടീം വാര്‍ത്തെടുക്കുന്നതിനാണ് പ്രധാനം. ഒന്നും ഇവിടെ അവസാനിച്ചിട്ടില്ല,' ധോണി പറഞ്ഞു.