Webdunia - Bharat's app for daily news and videos

Install App

Liam Livingstone: 'ആര്‍സിബിയുടെ മനസില്‍ ലഡു പൊട്ടി'; ലേലത്തില്‍ വിളിച്ചെടുത്തതിനു പിന്നാലെ വെടിക്കെട്ട് ഇന്നിങ്‌സുമായി ലിവിങ്സ്റ്റണ്‍

ഡല്‍ഹി ബുള്‍സിനെതിരായ മത്സരത്തില്‍ ബംഗ്ല ടൈഗേഴ്‌സിനെ ജയത്തിലേക്ക് എത്തിച്ചത് ലിവിങ്സ്റ്റണിന്റെ ഇന്നിങ്‌സ് ആണ്

രേണുക വേണു
ചൊവ്വ, 26 നവം‌ബര്‍ 2024 (11:13 IST)
Liam Livingstone

Liam Livingstone: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഫാന്‍സിന്റെ സന്തോഷം ഇരട്ടിയാക്കി ലിയാം ലിവിങ്സ്റ്റണ്‍. ഐപിഎല്‍ മെഗാ താരലേലത്തില്‍ ആര്‍സിബി വിളിച്ചെടുത്തതിനു പിന്നാലെ അബുദാബി ടി10 ടൂര്‍ണമെന്റില്‍ വെടിക്കെട്ട് ഇന്നിങ്‌സാണ് ലിവിങ്സ്റ്റണ്‍ കളിച്ചത്. ബംഗ്ലാ ടൈഗേഴ്‌സ് താരമായ ലിവിങ്സ്റ്റണ്‍ വെറും 15 ബോളിലാണ് അര്‍ധ സെഞ്ചുറി നേടിയത്. 
 
ഡല്‍ഹി ബുള്‍സിനെതിരായ മത്സരത്തില്‍ ബംഗ്ല ടൈഗേഴ്‌സിനെ ജയത്തിലേക്ക് എത്തിച്ചത് ലിവിങ്സ്റ്റണിന്റെ ഇന്നിങ്‌സ് ആണ്. 10 ഓവറില്‍ 124 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ല ടൈഗേഴ്‌സിനു വേണ്ടി 15 പന്തില്‍ അഞ്ച് സിക്‌സും മൂന്ന് ഫോറും സഹിതം പുറത്താകാതെ 50 റണ്‍സാണ് ലിവിങ്സ്റ്റണ്‍ നേടിയത്. രണ്ട് പന്തുകളും ഏഴ് വിക്കറ്റുകളും ശേഷിക്കെ ബംഗ്ല ടൈഗേഴ്‌സ് ജയിക്കുകയും ചെയ്തു. ലിവിങ്സ്റ്റണ്‍ തന്നെയാണ് കളിയിലെ താരം. അബുദാബി ടി10 ലീഗില്‍ 2024 സീസണില്‍ ഒരു താരം നേടുന്ന ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ചുറിയാണ് ലിവിങ്‌സ്റ്റണിന്റേത്. 
 
ലിവിങ്സ്റ്റണിന്റെ ബാറ്റിങ് ഫോം ആര്‍സിബി ആരാധകരെ സന്തോഷിപ്പിക്കുന്നുണ്ട്. ഈ ഫോം തുടരുകയാണെങ്കില്‍ ഐപിഎല്ലില്‍ ലിവിങ്‌സറ്റണ്‍ ടീമിനു മുതല്‍ക്കൂട്ടാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. താരലേലത്തില്‍ 8.75 കോടിക്കാണ് ആര്‍സിബി ലിവിങ്സ്റ്റണിനെ സ്വന്തമാക്കിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കഴിഞ്ഞ മത്സരത്തിൽ പോലും സെഞ്ചുറി നേടി, രോഹിത്തിന് ലോകകപ്പിൽ സ്ഥാനമുറപ്പ്, ഉറച്ച പിന്തുണ നൽകി ബിസിസിഐ സെക്രട്ടറി

ഹാർദ്ദിക് തുടരും, പക്ഷേ ക്യാപ്റ്റൻ സ്ഥാനം തെറിക്കും, പുതിയ നായകൻ ആരാകണമെന്ന് രോഹിത് തീരുമാനിക്കും

തോറ്റ് തോറ്റ് മടുത്തു, ഹെഡ് കോച്ചിനെയും 7 താരങ്ങളെയും പുറത്താക്കി,അടിമുടി മാറ്റവുമായി പാകിസ്ഥാൻ,

നിനക്ക് മറ്റ് രാജ്യങ്ങൾക്ക് വേണ്ടിയും കളിക്കാമായിരുന്നു, അർജൻ്റീനയെ മാത്രം തിരെഞ്ഞെടുത്തതിന് നന്ദി, വൈകാരിക കുറിപ്പുമായി ഡി മരിയ

നീ ബൗളിങ്ങും ഒന്ന് മെച്ചപ്പെടുത്ത്, ഏകദിനത്തിൽ ശ്രേയസിന് പകരം തിലകിനെ കൊണ്ടുവരാൻ നീക്കം, നിർദേശം നൽകി ടീം മാനേജ്മെൻ്റ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വടക്കും തെക്കും പോലെയാണ് അവര്‍, ഗില്ലിന്റെയും ഹാര്‍ദ്ദിക്കിന്റെയും ക്യാപ്റ്റന്‍സി താരതമ്യം ചെയ്ത് ആശിഷ് നെഹ്‌റ

അയാൾ അവിടെയുള്ളിടത്തോളം പാകിസ്ഥാൻ ക്രിക്കറ്റ് രക്ഷപ്പെടില്ല, തുറന്നടിച്ച് ജേസൺ ഗില്ലെസ്പി

ക്യാപ്റ്റൻസി കളിക്കാരനെന്ന നിലയിൽ സഹായിച്ചിട്ടെ ഉള്ളു, ഉത്തരവാദിത്തങ്ങൾ മികച്ച കളിക്കാരനാക്കി : ഇഷാൻ കിഷൻ

രോഹിത്തും കോലിയും ഭീഷണി, ഇന്ത്യൻ വെല്ലുവിളി മറികടക്കുക ലക്ഷ്യം : മിച്ചൽ സാൻ്റനർ

അടുത്ത ലേഖനം
Show comments