Select Your Language

Notifications

webdunia
webdunia
webdunia
webdunia

RCB vs PBKS : തോറ്റാൽ പഞ്ചാബ് പുറത്ത്, ജയിച്ചാൽ ചെന്നൈ: ഐപിഎല്ലിൽ ഇന്ന് നിർണായകദിനം

പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവാണ് ഇന്ന് പഞ്ചാബിന്റെ എതിരാളികള്‍.

PBKS vs RCB, PBKS IPL Playoff, IPL Playoffs, IPL News
ഐപിഎല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്തി പ്ലേ ഓഫ് ഉറപ്പിക്കാനായി പഞ്ചാബ് കിങ്ങ്‌സ് ഇന്നിറങ്ങുന്നു. പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവാണ് ഇന്ന് പഞ്ചാബിന്റെ എതിരാളികള്‍. അവസാനം കളിച്ച അഞ്ച് മത്സരങ്ങളിലും പരാജയപ്പെട്ട പഞ്ചാബിന് പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇന്ന് വിജയിച്ചെ മതിയാകു. അതേസമയം ആര്‍സിബിക്ക് ഇന്ന് വിജയിച്ചാല്‍ ആദ്യസ്ഥാനക്കാരായി പ്ലേ ഓഫ് ഏകദേശം ഉറപ്പാക്കാനാകും. ആര്‍സിബിയുടെ വിജയം ചെന്നൈ, രാജസ്ഥാന്‍ ടീമുകളെയും സഹായിക്കും.
 
ആദ്യം കളിച്ച 6 മത്സരങ്ങളിലും വിജയിച്ച് സീസണ്‍ തുടങ്ങിയ പഞ്ചാബിന് 12 കളികളില്‍ 13 പോയന്റുകളാണുള്ളത്. ബാറ്റിംഗ് മികവില്‍ ആദ്യ മത്സരങ്ങളില്‍ വിജയിച്ച പഞ്ചാബിനെ ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റാണ് തലവേഡന സൃഷ്ടിക്കുന്നത്. അതേസമയം ബാറ്റര്‍മാരുടെ മികച്ച ഫോമും ബൗളിങ്ങില്‍ ഭുവനേശ്വര്‍ കുമാര്‍ നടത്തുന്ന മികച്ച പ്രകടനവുമാണ് ആര്‍സിബിയുടെ കരുത്ത്. ഇന്ന് വിജയിക്കാനായാല്‍ 18 പോയന്റുമായി പ്ലേ ഓഫ് ഉറപ്പിക്കാന്‍ ആര്‍സിബിക്കാവും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

KKR vs GT : പ്ലേ ഓഫ് ഉറപ്പിക്കാൻ ഇനിയും കാത്തിരിക്കണം, ഗുജറാത്തിന് ചെക്ക് വെച്ച് കൊൽക്കത്ത