Daily Horoscope
✕

IPL Play Offs 2025: ക്വാളിഫയര്‍ ഒന്നില്‍ പഞ്ചാബിനു എതിരാളികള്‍ ബെംഗളൂരു; പ്ലേ ഓഫിനെ കുറിച്ച് അറിയേണ്ടതെല്ലാം

പഞ്ചാബ് മുല്ലന്‍പൂരിലെ മഹാരാജ യാദവിന്ദ്ര സിങ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ക്വാളിഫയര്‍ ഒന്ന് നടക്കുക

രേണുക വേണു
ബുധന്‍, 28 മെയ് 2025 (08:21 IST)
IPL Play Offs 2025: ഐപിഎല്‍ 2025 പ്ലേ ഓഫ് മത്സരങ്ങള്‍ക്കു നാളെ (മെയ് 29) തുടക്കം. ഒന്നാം ക്വാളിഫയറില്‍ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായ പഞ്ചാബ് കിങ്‌സ് രണ്ടാം സ്ഥാനത്തുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. 
 
പഞ്ചാബ് മുല്ലന്‍പൂരിലെ മഹാരാജ യാദവിന്ദ്ര സിങ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ക്വാളിഫയര്‍ ഒന്ന് നടക്കുക. രാത്രി 7.30 നു മത്സരം ആരംഭിക്കും. ഈ മത്സരത്തിലെ വിജയികള്‍ നേരെ ഫൈനലിലേക്ക് പ്രവേശിക്കും. തോല്‍ക്കുന്നവര്‍ക്ക് ക്വാളിഫയര്‍ രണ്ടില്‍ എലിമിനേറ്റര്‍ മത്സരത്തിലെ വിജയികളെ നേരിടാം. 
 
മെയ് 30 വെള്ളിയാഴ്ച രാത്രി 7.30 നു എലിമിനേറ്റര്‍ മത്സരം നടക്കും. മുല്ലന്‍പൂരില്‍ തന്നെയാണ് ഈ മത്സരവും. പോയിന്റ് ടേബിളിലെ മൂന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനു നാലാം സ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍. എലിമിനേറ്ററില്‍ തോല്‍ക്കുന്നവര്‍ പുറത്താകും. ജയിക്കുന്നവര്‍ ജൂണ്‍ ഒന്ന് ഞായറാഴ്ച നടക്കുന്ന ക്വാളിഫയര്‍ രണ്ടില്‍ കളിക്കും. ക്വാളിഫയര്‍ ഒന്നില്‍ തോല്‍ക്കുന്നവരും എലിമിനേറ്ററില്‍ വിജയിക്കുന്നവരും തമ്മിലാണ് രണ്ടാം ക്വാളിഫയര്‍. അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ക്വാളിഫയര്‍ രണ്ട് നടക്കും. ക്വാളിഫയര്‍ ഒന്നിലെ വിജയികളും രണ്ടിലെ വിജയികളും തമ്മില്‍ ജൂണ്‍ മൂന്ന് ചൊവ്വാഴ്ച കലാശക്കൊട്ട്. അഹമ്മദബാദില്‍ തന്നെയാണ് ഫൈനല്‍ മത്സരം നടക്കുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സെവാഗിനെ ഓർമപ്പെടുത്തി ആര്യവീർ വീണ്ടും; യുഎഇയെ 70 റൺസിന് വീഴ്ത്തി ഇന്ത്യ അണ്ടർ 19 ഏഷ്യ കപ്പ് സെമിയിൽ

സഞ്ജു വീണ്ടും ആഭ്യന്തര ക്രിക്കറ്റിലേക്ക്, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തെ നയിക്കും

41 വയസിൽ ഡബിൾ സെഞ്ചുറി, ചരിത്രനേട്ടം കുറിച്ച് ക്രെയ്ഗ് ഇർവിൻ

ഇന്ത്യയുടെ പര്യടനമില്ല, ഐസിസി വിഹിതം കുറയും, ഇംഗ്ലണ്ട് ക്രിക്കറ്റിന് നഷ്ടം 627 കോടി!

ഇഷാൻ തിരിച്ചെത്തി, വൈഭവും ഭുവിയും പുറത്ത്, കിവികളെ ബാറ്റിങ്ങിനയച്ച് ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

റൂട്ടിനെയും ബ്രൂക്കിനെയും ഒപ്പം നാല് പേരെയും തൂക്കി, ബിയേഡ്മാന് സ്വപ്നതുല്യ അരങ്ങേറ്റം, ഇംഗ്ലണ്ടിനെ 131 റൺസിൽ എറിഞ്ഞിട്ട് ഓസീസ്

അന്താളിച്ച് കോലി, പൂജ്യത്തിന് മൂന്ന് വിക്കറ്റുകൾ നഷ്ടം; ഇന്ത്യക്ക് വൻ തിരിച്ചടി

ഒടുവിൽ പിടിച്ചുനിർത്തി; ഇന്ത്യക്ക് ജയിക്കാൻ 334 റൺസ്, അക്‌സർ തിളങ്ങി

എല്ലാം അസംബന്ധം, പന്ത് ചുരണ്ടൽ വിവാദത്തിൽ പങ്കില്ല, ഖവാജയുടെ വാദത്തെ തള്ളി പാറ്റ് കമ്മിൻസ്

വിൽ യങ്ങിന് സെഞ്ചുറി; 30 ഓവറിൽ 200 കടന്ന് കിവീസ്

അടുത്ത ലേഖനം
Show comments