IPL 2025 Final: ഐപിഎല്‍ കിരീടത്തിനു പുതിയ അവകാശികള്‍ പിറക്കും; ബെംഗളൂരു - പഞ്ചാബ് പോരാട്ടം നാളെ

ക്വാളിഫയര്‍ 2 വില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് വിക്കറ്റിനു തകര്‍ത്താണ് പഞ്ചാബ് ഫൈനലില്‍ എത്തിയത്

രേണുക വേണു
തിങ്കള്‍, 2 ജൂണ്‍ 2025 (07:24 IST)
RCB vs PBKS

IPL 2025 Final: ഐപിഎല്‍ 2025 ഫൈനല്‍ ജൂണ്‍ മൂന്ന് ചൊവ്വാഴ്ച (നാളെ) അഹമ്മദബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും പഞ്ചാബ് കിങ്‌സും കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടും. രാത്രി 7.30 മുതലാണ് തത്സമയം. 
 
ക്വാളിഫയര്‍ 2 വില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് വിക്കറ്റിനു തകര്‍ത്താണ് പഞ്ചാബ് ഫൈനലില്‍ എത്തിയത്. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഒരോവര്‍ ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് ലക്ഷ്യം കണ്ടു. 
 
പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യരാണ് കളിയിലെ താരം. 41 പന്തില്‍ അഞ്ച് ഫോറും എട്ട് സിക്‌സും സഹിതം പുറത്താകാതെ 87 റണ്‍സാണ് ശ്രേയസ് നേടിയത്. നേഹാല്‍ വധേര (29 പന്തില്‍ 48), ജോഷ് ഇംഗ്ലിസ് (21 പന്തില്‍ 38), പ്രിയാന്‍ഷ് ആര്യ (10 പന്തില്‍ 20) എന്നിവരും തിളങ്ങി. 
 
ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്കായി സൂര്യകുമാര്‍ യാദവ് (26 പന്തില്‍ 44), തിലക് വര്‍മ (29 പന്തില്‍ 44), ജോണി ബെയര്‍‌സ്റ്റോ (24 പന്തില്‍ 38), നമാന്‍ ധിര്‍ (18 പന്തില്‍ 37) എന്നിവര്‍ മികച്ച പ്രകടനം നടത്തി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

France: ഈ പോക്ക് 2002 ലെ ബ്രസീലിനെ ഓർമിപ്പിക്കുന്നു; ഫ്രാൻസിനെ തോൽപ്പിക്കാൻ ആരുണ്ട്?

വൈഭവും ശ്രേയസും വന്നതല്ലാതെ എന്ത് മാറ്റം!, തോൽവിയിൽ വീണ്ടും ട്രാൻസിഷൻ വാദം ഉയർത്തി ന്യായീകരിച്ച് ശ്രേയസ് അയ്യർ

India vs England: തുടർച്ചയായി അഞ്ചാം തോൽവി, രണ്ട് പരമ്പര നഷ്ടം 2019 നു ശേഷം ആദ്യം; നാണംകെട്ട് ഇന്ത്യ

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

France vs Sweden: അനായാസം ഫ്രാൻസ്; എംബാപ്പെയ്ക്ക് ഇരട്ടഗോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England, 2nd ODI: രാഹുലിനെ പുറത്തിരുത്തി ഇന്ത്യ, ഇഷാൻ കിഷൻ വിക്കറ്റ് കീപ്പർ; ടോസ് ഇംഗ്ലണ്ടിന്

കളി കൈവിടുമെന്നായപ്പോൾ പൊസിഷൻ മാറിയ മെസി

ഗോസും സ്മിത്തും തകര്‍ത്തടിച്ചു, പൂരന്റെ അതിവേഗ സെഞ്ചുറി പാഴായി: എംഎല്‍സിയില്‍ 18.4 ഓവറില്‍ 266 ചെയ്‌സ് ചെയ്ത് വാഷിങ്ടണ്‍ ഫ്രീഡം

മികച്ച ടീം, പക്ഷേ എനിക്കവരെ നന്നായി അറിയാം, സ്പെയ്നിനെതിരായ ഫൈനലിന് മുൻപ് മനസുതുറന്ന് മെസ്സി

ഗെയിം റീഡിങ്, പ്ലാൻ ഡൺ; ഇതാ മെസി !

അടുത്ത ലേഖനം
Show comments