Webdunia - Bharat's app for daily news and videos

Install App

ഐപിഎല്‍: കൂടുതല്‍ സിക്‌സ് ആരുടെ പേരില്‍? ഏറ്റവും മികച്ച ക്യാച്ച് ഏത്? സഞ്ജുവിന്റെ രാജസ്ഥാന് കിട്ടിയ അവാര്‍ഡ് ഏത്?

Webdunia
ശനി, 16 ഒക്‌ടോബര്‍ 2021 (11:46 IST)
പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സ് ഒരു അവാര്‍ഡിന് അര്‍ഹനായിട്ടുണ്ട്. ഈ സീസണിലെ ഫെയര്‍പ്ലെ അവാര്‍ഡിനാണ് രാജസ്ഥാന്‍ അര്‍ഹരായിരിക്കുന്നത്. 
 
ഈ സീസണിലെ ഏറ്റവും വിലപിടിപ്പുള്ള താരം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പേസ് ബൗളര്‍ ഹര്‍ഷല്‍ പട്ടേല്‍ ആണ്. 32 വിക്കറ്റുകള്‍ നേടിയ ഹര്‍ഷലിന് തന്നെയാണ് പര്‍പ്പിള്‍ ക്യാപ്പും. ഗെയിം ചെയ്ഞ്ചര്‍ ഓഫ് ദ് സീസണും ഹര്‍ഷല്‍ പട്ടേല്‍ തന്നെ. 
 
16 കളികളില്‍ നിന്ന് 635 റണ്‍സ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഋതുരാജ് ഗെയ്ക്വാദാണ് ഈ സീസണിലെ എമര്‍ജിങ് പ്ലെയര്‍. കൂടുതല്‍ റണ്‍സിനുള്ള ഓറഞ്ച് ക്യാപ്പും ഗെയ്ക്വാദിന് തന്നെ. 
 
പവര്‍ പ്ലെയര്‍ ഓഫ് ദ് സീസണ്‍ കൊല്‍ക്കത്തയുടെ വെങ്കടേഷ് അയ്യര്‍ ആണ്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയത് പഞ്ചാബ് കിങ്‌സ് നായകന്‍ കെ.എല്‍.രാഹുല്‍ ആണ് (30 സിക്‌സ്). ഡല്‍ഹിയുടെ ഷിമ്‌റോണ്‍ ഹെറ്റ്‌മെയര്‍ ആണ് സൂപ്പര്‍ സ്‌ട്രൈക്കര്‍ ഓഫ് ദ് സീസണ്‍. സുനില്‍ നരെയ്‌നെ പുറത്താക്കാന്‍ പഞ്ചാബ് കിങ്‌സ് താരം രവി ബിഷ്‌ണോയ് എടുത്ത ഫുള്‍ ലെങ്ത് ഡൈവ് ക്യാച്ചാണ് സീസണിലെ ഏറ്റവും മികച്ച ക്യാച്ച്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രീലങ്കയെ വിരട്ടാനുള്ള കരുത്ത് ഇന്ത്യൻ പേസ് നിരയ്ക്കുണ്ട്, മറുപടിയുമായി മോണെ മോർക്കൽ

Bangladesh vs Australia, 1st Test, Day 1: ട്രോളിയവരൊക്കെ എവിടെ? ഓസ്‌ട്രേലിയ 198 ന് ഓൾഔട്ട്, ഞെട്ടിച്ച് ബംഗ്ലാദേശ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മദ്യപിച്ച് വാഹനമോടിച്ചതിന് ഡേവിഡ് വാർണർക്ക് ഒന്നര ലക്ഷം പിഴ !

'ജിം ഫിറ്റ്നസ് അല്ല, മാച്ച് ഫിറ്റ്നസാണ് പ്രധാനം': പരിക്കുകൾ വർദ്ധിക്കുന്നതിൽ എൻസിഎയെ കുറ്റം പറയുന്നതിൽ കാര്യമില്ലെന്ന് ഗവാസ്കർ

ഓസ്ട്രേലിയക്കെതിരെ ടെസ്റ്റ് വിജയം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിങ്ങിൽ ഇന്ത്യയെ പിന്നിലാക്കി ബംഗ്ലാദേശ്

അടുത്ത ലേഖനം
Show comments