Daily Horoscope
✕

ധോണി ഐപിഎൽ അവസാനിപ്പിച്ചു; ഇനി ചെന്നൈ മെന്റർ

നെൽവിൻ വിൽസൺ
ചൊവ്വ, 17 നവം‌ബര്‍ 2026 (15:07 IST)
MS Dhoni

ഇതിഹാസ താരം മഹേന്ദ്രസിങ് ധോണി ഐപിഎൽ കരിയറും അവസാനിപ്പിച്ചു. ചെന്നൈ സൂപ്പർ കിങ്‌സ് അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. 2027 സീസണിൽ ധോണി ചെന്നൈ ടീമിന്റെ മെന്ററായിരിക്കും. 
 
2008 ൽ ഐപിഎലിന്റെ ആദ്യ പതിപ്പിൽ ധോണി ചെന്നൈയ്‌ക്കൊപ്പം യാത്ര തുടങ്ങിയതാണ്. ഒത്തുകളി ആരോപണത്തെ തുടർന്ന് ചെന്നൈ സൂപ്പർ കിങ്‌സിന് ഐപിഎലിൽ നിന്ന് വിലക്ക് ലഭിച്ച 2016, 2017 സീസണുകളിൽ പൂണെ സൂപ്പർ ജയന്റ്‌സിന്റെ ഭാഗമായത് ഒഴിച്ചാൽ മറ്റു സീസണുകളിലെല്ലാം ധോണി ചെന്നൈയുടെ അവിഭാജ്യ ഘടകമായിരുന്നു. 
 
2010, 2011, 2018, 2021, 2023 സീസണുകളിൽ ചെന്നൈ ഐപിഎൽ കിരീടം നേടിയത് ധോണിയുടെ ക്യാപ്റ്റൻസിക്ക് കീഴിലാണ്. ഐപിഎൽ കരിയറിൽ 278 മത്സരങ്ങളിൽ നിന്നായി 5,439 റൺസ് നേടി. ശരാശരി 38.30, സ്‌ട്രൈക് റേറ്റ് 137.45 എന്നിങ്ങനെയാണ്. ഐപിഎലിൽ താരം 24 അർധ സെഞ്ചുറികൾ നേടി. പുറത്താകാതെ നേടിയ 84 റൺസാണ് ടോപ് സ്‌കോർ. 264 സിക്‌സുകളാണ് ഐപിഎൽ കരിയറിൽ ധോണിയുടെ ബാറ്റിൽ നിന്ന് പറന്നത്. പത്ത് ഐപിഎൽ ഫൈനലുകൾ കളിക്കുകയും അതിൽ അഞ്ചെണ്ണത്തിൽ കിരീടം ചൂടുകയും ചെയ്തു. Also Read: ചാനൽ വിട്ട മാധ്യമപ്രവർത്തകരെ അപമാനിച്ച് നാല് ചാനലുകളിൽ പണിയെടുത്ത ശ്രീകണ്ഠൻ നായർ

Related News

വായിക്കുക

സെവാഗിനെ ഓർമപ്പെടുത്തി ആര്യവീർ വീണ്ടും; യുഎഇയെ 70 റൺസിന് വീഴ്ത്തി ഇന്ത്യ അണ്ടർ 19 ഏഷ്യ കപ്പ് സെമിയിൽ

സഞ്ജു വീണ്ടും ആഭ്യന്തര ക്രിക്കറ്റിലേക്ക്, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തെ നയിക്കും

41 വയസിൽ ഡബിൾ സെഞ്ചുറി, ചരിത്രനേട്ടം കുറിച്ച് ക്രെയ്ഗ് ഇർവിൻ

ഇന്ത്യയുടെ പര്യടനമില്ല, ഐസിസി വിഹിതം കുറയും, ഇംഗ്ലണ്ട് ക്രിക്കറ്റിന് നഷ്ടം 627 കോടി!

ഇഷാൻ തിരിച്ചെത്തി, വൈഭവും ഭുവിയും പുറത്ത്, കിവികളെ ബാറ്റിങ്ങിനയച്ച് ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

'നാൽപ്പതുകാരനെ കൊണ്ട് എങ്ങനെ ലോകകപ്പ് കളിക്കാനാകും?'; രോഹിത്തിനെ പുറത്താക്കാൻ ചർച്ചകൾ തുടങ്ങി

ഗംഭീർ പറഞ്ഞത് ശരിയാണ്, ബാറ്റിംഗ് മെച്ചപ്പെട്ടേ മതിയാകു: ഇന്ത്യൻ കോച്ചിനെ പൂർണമായി പിന്തുണച്ച് രവി ശാസ്ത്രി

നിങ്ങള്‍ ഗ്രൗണ്ടില്‍ കാണിച്ചത് നിങ്ങളുടെ സംസ്‌കാരം, ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ വിജയാഘോഷത്തെ വിമര്‍ശിച്ച് മുഹമ്മദ് യൂസഫ്

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ആവേശവാർത്ത; 2029 ചാമ്പ്യൻസ് ട്രോഫിക്കും 2031 ഏകദിന ലോകകപ്പിനും ഇന്ത്യ വേദിയാകും

England vs Spain : സ്‌പെയിനിന്റെ 43 മത്സരങ്ങളുടെ അപരാജിത കുതിപ്പിന് പൂട്ടിട്ട് ഇംഗ്ലണ്ട്, മാഡ്രിഡില്‍ പത്ത് പേരുമായി പൊരുതി വിജയിച്ചു

അടുത്ത ലേഖനം
Show comments