ധോണിയെ പേടിപ്പിച്ചത് കോലിയല്ല ! അത് മറ്റൊരു ആര്‍സിബി താരം

Webdunia
ശനി, 25 സെപ്‌റ്റംബര്‍ 2021 (08:34 IST)
വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് മഹേന്ദ്രസിങ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ്. മികച്ച തുടക്കം ലഭിച്ചിട്ടും വിജയം നേടാന്‍ സാധിക്കാത്തതിന്റെ നിരാശയിലാണ് കോലിപ്പട. ഓപ്പണര്‍മാരായ വിരാട് കോലിയും ദേവ്ദത്ത് പടിക്കലും തുടക്കത്തില്‍ തകര്‍ത്തടിച്ചു. ഒരു സമയത്ത് വിക്കറ്റ് നഷ്ടമില്ലാതെ ആര്‍സിബി നൂറ് കടന്നു. എന്നാല്‍, പിന്നീട് കാര്യങ്ങള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വരുതിയിലായി. മിഡില്‍ ഓവറുകളിലും ഡെത്ത് ഓവറുകളിലും ചെന്നൈ ആര്‍സിബിയെ പൂട്ടി. 
 
ആര്‍സിബിയുടെ തുടക്കം തങ്ങളെ ചെറിയ രീതിയില്‍ പേടിപ്പിച്ചു എന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ ധോണി മത്സരശേഷം പറഞ്ഞത്. വിരാട് കോലി 41 പന്തില്‍ ആറ് ഫോറും ഒരു സിക്‌സുമായി 53 റണ്‍സും ദേവ്ദത്ത് പടിക്കല്‍ 50 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സുമായി 70 റണ്‍സും നേടിയാണ് പുറത്തായത്. കോലിയുടെ വിക്കറ്റ് നഷ്ടമായ ശേഷവും ഒരറ്റത്ത് നിന്ന് ദേവ്ദത്ത് പടിക്കല്‍ ബാറ്റ് ചെയ്തിരുന്ന രീതി അല്‍പ്പം വെല്ലുവിളിയായിരുന്നു എന്ന് ധോണി പറയുന്നു. ജഡേജയുടെ ഓവര്‍ വളരെ നിര്‍ണായകമായെന്നും മിഡില്‍ ഓവര്‍ മുതല്‍ ബ്രോവോയെ എറിയിപ്പിച്ചത് ഗുണം ചെയ്‌തെന്നും ധോണി പറഞ്ഞു. ഒന്‍പത് ഓവര്‍ കഴിഞ്ഞപ്പോള്‍ പിച്ച് വളരെ വേഗം കുറഞ്ഞെന്നും അതാണ് ആര്‍സിബിയുടെ സ്‌കോര്‍ അതിവേഗം ഉയരാതിരിക്കാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kane Williamson : ഒരു ഇതിഹാസം കൂടെ പടിയിറങ്ങുന്നു, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് കെയ്ൻ വില്യംസൺ

പരിക്കേറ്റ ബലേർഡിക്ക് പകരം മാർക്കോസ് സെനേസി, പ്രതിരോധം ശക്തമാക്കി അർജൻ്റീന

ബാബർ അസമും ഷഹീൻ അഫ്രിദിയും പുറത്ത്; ഏഷ്യൻ ഗെയിംസിനായി യുവസംഘത്തെ പ്രഖ്യാപിച്ച് പാകിസ്താൻ

ശ്രേയസ് ക്യാപ്റ്റനാകാതിരിക്കാൻ ഗംഭീർ ചരടുവലികൾ നടത്തി; റിപ്പോർട്ട്

സൂര്യകുമാറിനെ പുറത്താക്കാൻ സമ്മർദ്ദം ചെലുത്തിയത് ഗംഭീർ, ക്യാപ്റ്റൻ സ്ഥാനത്തേക്ക് നിർദേശിച്ചത് 2 പേരുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബെല്‍ജിയത്തിന്റെ ഗോള്‍ഡന്‍ ജനറേഷനെ തന്നെ പാഴാക്കി, പോര്‍ച്ചുഗലിന്റെ പ്രശ്‌നം റൊണാള്‍ഡോയല്ല, റോബര്‍ട്ടോ മാര്‍ട്ടിനസ്!

നമുക്ക് തല്ലി തീർക്കാം, ധൈര്യമുണ്ടെങ്കിൽ റിങ്ങിലേക്ക് വാ...!, ഹർഭജനെ ബോക്സിങ് പോരാട്ടത്തിന് വെല്ലുവിളിച്ച് ശ്രീശാന്ത്

ഇന്ത്യൻ ക്യാമ്പിൽ വൻ തിരിച്ചടി, പരിക്ക്.. ശ്രേയങ്ക പാട്ടീൽ ലോകകപ്പിൽ നിന്നും പുറത്ത്

Suryakumar Yadav: സൂര്യകുമാർ യാദവ് മുംബൈ വിടുന്നു; കൊൽക്കത്തയിലേക്ക്

മൗറീഞ്ഞോയ്ക്ക് വമ്പൻ പ്ലാനുകൾ റയൽ നിരയിലേക്ക് എൻസോ ഫെർണാണ്ടസും!

അടുത്ത ലേഖനം
Show comments