Webdunia - Bharat's app for daily news and videos

Install App

ആര്‍സിബിയെ പഞ്ഞിക്കിട്ടത് മുന്‍ ആര്‍സിബിക്കാര്‍ ! ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആദ്യ ജയം

Webdunia
ബുധന്‍, 13 ഏപ്രില്‍ 2022 (08:07 IST)
ഐപിഎല്‍ 15-ാം സീസണില്‍ ആദ്യ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ 23 റണ്‍സിനാണ് ചെന്നൈ ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിങ്‌സ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുത്തപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഇന്നിങ്‌സ് 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 193 ല്‍ അവസാനിച്ചു. 
 
മുന്‍ ആര്‍സിബി താരങ്ങളായ ശിവം ദുബെയും റോബിന്‍ ഉത്തപ്പയുമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി തകര്‍ത്തടിച്ചത്. അക്ഷരാര്‍ത്ഥത്തില്‍ തങ്ങളുടെ മുന്‍ ഫ്രാഞ്ചൈസിയെ പഞ്ഞിക്കിടുകയായിരുന്നു ദുബെയും ഉത്തപ്പയും. ശിവം ദുബെ 46 പന്തില്‍ എട്ട് സിക്‌സും അഞ്ച് ഫോറും സഹിതം 95 റണ്‍സുമായി പുറത്താകാതെ നിന്നു. റോബിന്‍ ഉത്തപ്പ 50 പന്തില്‍ ഒന്‍പത് സിക്‌സും നാല് ഫോറും സഹിതം 88 റണ്‍സ് നേടി പുറത്തായി. 
 
ആര്‍സിബിയുടെ തുടക്കം തന്നെ പിഴച്ചു. കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ആര്‍സിബിക്ക് ആദ്യം നഷ്ടമായത് നായകന്‍ ഫാഫ് ഡു പ്ലെസിസിന്റെ വിക്കറ്റ്. ഒന്‍പത് പന്തില്‍ എട്ട് റണ്‍സ് മാത്രമാണ് ഡുപ്ലെസിസ് നേടിയത്. അനുജ് റാവത്ത് (12), വിരാട് കോലി (1) എന്നിവരും പിന്നാലെ മടങ്ങി. ഗ്ലെന്‍ മാക്‌സ്വെല്‍ (11 പന്തില്‍ 26), ഷഹബാസ് അഹമ്മദ് (27 പന്തില്‍ 41), സുയൂഷ് പ്രഭുദേശായി (18 പന്തില്‍ 34), ദിനേശ് കാര്‍ത്തിക് (14 പന്തില്‍ 34) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും വിജയം കണ്ടില്ല. നാല് ഓവറില്‍ 33 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ മഹീഷ് തീക്ഷണയാണ് ആര്‍സിബിയെ വരിഞ്ഞുമുറുക്കിയത്. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് നേടി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹാർദ്ദിക് തുടരും, പക്ഷേ ക്യാപ്റ്റൻ സ്ഥാനം തെറിക്കും, പുതിയ നായകൻ ആരാകണമെന്ന് രോഹിത് തീരുമാനിക്കും

തോറ്റ് തോറ്റ് മടുത്തു, ഹെഡ് കോച്ചിനെയും 7 താരങ്ങളെയും പുറത്താക്കി,അടിമുടി മാറ്റവുമായി പാകിസ്ഥാൻ,

നിനക്ക് മറ്റ് രാജ്യങ്ങൾക്ക് വേണ്ടിയും കളിക്കാമായിരുന്നു, അർജൻ്റീനയെ മാത്രം തിരെഞ്ഞെടുത്തതിന് നന്ദി, വൈകാരിക കുറിപ്പുമായി ഡി മരിയ

നീ ബൗളിങ്ങും ഒന്ന് മെച്ചപ്പെടുത്ത്, ഏകദിനത്തിൽ ശ്രേയസിന് പകരം തിലകിനെ കൊണ്ടുവരാൻ നീക്കം, നിർദേശം നൽകി ടീം മാനേജ്മെൻ്റ്

ശ്രീലങ്കയെ വിരട്ടാനുള്ള കരുത്ത് ഇന്ത്യൻ പേസ് നിരയ്ക്കുണ്ട്, മറുപടിയുമായി മോണെ മോർക്കൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

9000 റൺസിന് 90 റൺസ് മാത്രം അകലെ, ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ അഞ്ചാമനാകാൻ സഞ്ജു

10 ഓവർ പന്തെറിയണം, ഇല്ലെങ്കിൽ ഏകദിന ടീമിലേക്ക് മടങ്ങിവരവില്ല; ഹാർദിക് പാണ്ഡ്യയ്ക്ക് മുന്നിൽ കടുത്ത നിബന്ധനയുമായി ബി.സി.സി.ഐ

എന്താകും രോഹിത്തിന്റെയും കോലിയുടെയും ഭാവി, ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച

ഇമാം പരിക്ക് അഭിനയിച്ചോ? കാത്തിരിക്കുന്നത് 2 വര്‍ഷത്തെ വിലക്ക്, റിസ്വാന്റെ കരിയറും പ്രതിസന്ധിയില്‍

അടുത്ത ലേഖനം
Show comments