Daily Horoscope

Chennai Super Kings : ഡൽഹിക്കെതിരെ വിജയം, 4 മത്സരങ്ങൾ ബാക്കി, പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി ചെന്നൈ

നിലവില്‍ 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ചെന്നൈ 5 മത്സരങ്ങളിലാണ് വിജയിച്ചത്.

ജിതിൻരാജ് കെ വി
ബുധന്‍, 6 മെയ് 2026 (12:32 IST)
ന്യൂഡല്‍ഹി: ഐപിഎല്‍ 2026-ന്റെ അവസാന ഘട്ടത്തില്‍ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. നിലവില്‍ 10 പോയന്റുമായി പോയന്റ് പട്ടികയില്‍ ആറാമതാണെങ്കിലും 4 മത്സരങ്ങള്‍ ബാക്കിനില്‍ക്കുന്ന ചെന്നൈയ്ക്ക് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാണ്. മികച്ച ബൗളിംഗ് നിരയെന്ന തരത്തിലേക്ക് ഉയരാനായതും ബാറ്റിങ്ങില്‍ സഞ്ജു സാംസണ് പുറമെ റുതുരാജിനും കാര്‍ത്തിക് ശര്‍മയ്ക്കുമെല്ലാം റണ്‍സ് കണ്ടെത്താനായതുമാണ് ചെന്നൈയുടെ ഉണര്‍വിന് പിന്നില്‍. നിലവില്‍ 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ചെന്നൈ 5 മത്സരങ്ങളിലാണ് വിജയിച്ചത്.
 
പ്ലേ ഓഫ് സമവാക്യങ്ങള്‍ ഇങ്ങനെ
 
നിലവില്‍ 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ചെന്നൈയ്ക്ക് അഞ്ച് വിജയങ്ങളും അഞ്ച് തോല്‍വികളുമാണുള്ളത്. 10 പോയിന്റോടെ പട്ടികയില്‍ ആറാം സ്ഥാനത്താണെങ്കിലും പ്ലേ ഓഫ് യോഗ്യത ചെന്നൈയുടെ കൈകളില്‍ തന്നെയാണ്.
 
16 പോയിന്റ് ലക്ഷ്യം:  ശേഷിക്കുന്ന 4 മത്സരങ്ങളില്‍ 3 എണ്ണം വിജയിച്ചാല്‍ ചെന്നൈയ്ക്ക് 16 പോയിന്റിലെത്താം. അതേസമയം 4 മത്സരങ്ങളിലും വിജയിച്ച് പോയന്റ് പട്ടികയില്‍ ആദ്യ 2 സ്ഥാനം ഉറപ്പിക്കാനുള്ള അവസരവും ചെന്നൈയ്ക്ക് മുന്നിലുണ്ട്. 3 മത്സരത്തില്‍ വിജയിക്കാനായാല്‍ മറ്റ് ടീമുകളുടെ പ്രകടനങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍. പോയിന്റ് പട്ടികയില്‍ താഴെയുള്ള ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരങ്ങള്‍. ഈ മത്സരങ്ങള്‍ വിജയിക്കാനായാല്‍ 14 പോയന്റുകള്‍ ചെന്നൈയുറ്റെ പോക്കറ്റിലാകും. ഇതിന് ശേഷം ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കെതിരെയാണ് ചെന്നൈയുടെ മത്സരങ്ങള്‍. ഇതില്‍ ഒരു വിജയം കൂടി ചെന്നൈയ്ക്ക് നേടേണ്ടി വരും.
 
നിലവില്‍ ചെന്നൈയുടെ വിജയങ്ങളിലെല്ലാം നിര്‍ണായകമായത് ഓപ്പണിംഗ് താരം സഞ്ജു സാംസണിന്റെ പ്രകടനങ്ങളാണ്. മധ്യ ഓവറുകളില്‍ കളി നിയന്ത്രിക്കാനും സ്‌കോറിംഗ് വേഗത കൂട്ടാനുമുള്ള സഞ്ജുവിന്റെ കഴിവിനെയാണ് ബാറ്റിങ്ങില്‍ ചെന്നൈ ആശ്രയിക്കുന്നത്. ബൗളിങ്ങില്‍ അകീല്‍ ഹുസൈന്‍, നൂര്‍ അഹമ്മദ് സ്പിന്‍ ജോഡിയും മുകേഷ് ചൗധരി, അന്‍ഷുല്‍ കംബോജ്, ജാമി ഓവര്‍ട്ടണ്‍ പേസ് നിരയും മികച്ച പ്രകടനങ്ങളാണ് നടത്തുന്നത്. മധ്യനിരയില്‍ ശിവം ദുബെ- ഡെവാള്‍ഡ് ബ്രെവിസ് സഖ്യം കൂടി ഫോമിലേക്ക് ഉയര്‍ന്നാല്‍ എതിരാളികള്‍ പേടിക്കേണ്ട നിരയായി ചെന്നൈ മാറും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കഴിഞ്ഞ മത്സരത്തിൽ പോലും സെഞ്ചുറി നേടി, രോഹിത്തിന് ലോകകപ്പിൽ സ്ഥാനമുറപ്പ്, ഉറച്ച പിന്തുണ നൽകി ബിസിസിഐ സെക്രട്ടറി

ഹാർദ്ദിക് തുടരും, പക്ഷേ ക്യാപ്റ്റൻ സ്ഥാനം തെറിക്കും, പുതിയ നായകൻ ആരാകണമെന്ന് രോഹിത് തീരുമാനിക്കും

തോറ്റ് തോറ്റ് മടുത്തു, ഹെഡ് കോച്ചിനെയും 7 താരങ്ങളെയും പുറത്താക്കി,അടിമുടി മാറ്റവുമായി പാകിസ്ഥാൻ,

നിനക്ക് മറ്റ് രാജ്യങ്ങൾക്ക് വേണ്ടിയും കളിക്കാമായിരുന്നു, അർജൻ്റീനയെ മാത്രം തിരെഞ്ഞെടുത്തതിന് നന്ദി, വൈകാരിക കുറിപ്പുമായി ഡി മരിയ

നീ ബൗളിങ്ങും ഒന്ന് മെച്ചപ്പെടുത്ത്, ഏകദിനത്തിൽ ശ്രേയസിന് പകരം തിലകിനെ കൊണ്ടുവരാൻ നീക്കം, നിർദേശം നൽകി ടീം മാനേജ്മെൻ്റ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയുടെ ലോകകപ്പ് പ്ലാനിൽ ഹാർദ്ദിക് ഇല്ലെ?, പുറത്താകാൻ കാരണം ഇതാണ്

ഒരല്പം സമയമെടുക്കു, സ്ഥിരതയുടെ പേരിൽ സഞ്ജു പ്രയാസപ്പെടേണ്ടി വരില്ല: ഉപദേശവുമായി സുനിൽ ഗവാസ്കർ

അഗാർക്കർ പുറത്തേക്ക് തന്നെയെന്ന് റിപ്പോർട്ട്, ചീഫ് സെലക്ടർ സ്ഥാനത്തേക്ക് പാർഥീവ് പട്ടേലും പ്രഗ്യാൻ ഓജയും പരിഗണനയിൽ

അടുത്ത ലേഖനം
Show comments