Daily Horoscope
✕

Royal Challengers Bengaluru: ചിന്നസ്വാമിയില്‍ മൂന്നാം തോല്‍വി; ആര്‍സിബിക്ക് തലവേദന തുടരുന്നു

മഴയെ തുടര്‍ന്ന് 14 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ആതിഥേയര്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സ് മാത്രമാണ് നേടിയത്

രേണുക വേണു
ശനി, 19 ഏപ്രില്‍ 2025 (07:59 IST)
Tim David - RCB

Royal Challengers Bengaluru: സീസണിലെ മൂന്നാം തോല്‍വി വഴങ്ങി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയിലാണ് പഞ്ചാബ് കിങ്‌സിനോടു ആര്‍സിബി തോല്‍വി വഴങ്ങിയത്. ഹോം ഗ്രൗണ്ടിലാണ് ഈ സീസണില്‍ ആര്‍സിബി മൂന്ന് തവണയും തോറ്റത്. എവേ മത്സരങ്ങളിലെല്ലാം ജയിക്കുകയും ചെയ്തു. 
 
മഴയെ തുടര്‍ന്ന് 14 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ആതിഥേയര്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സ് മാത്രമാണ് നേടിയത്. പഞ്ചാബ് 12.1 ഓവറില്‍ അഞ്ച് വിക്കറ്റ് ശേഷിക്കെ വിജയം സ്വന്തമാക്കി. 
 
മഴയെ തുടര്‍ന്ന് ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ 42-7 എന്ന നിലയില്‍ ആര്‍സിബി തകര്‍ന്നതാണ്. അവിടെ നിന്ന് ടിം ഡേവിഡ് നടത്തിയ രക്ഷാപ്രവര്‍ത്തനം ആതിഥേയരെ നാണക്കേടില്‍ നിന്നു രക്ഷിച്ചു. 26 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം 50 റണ്‍സുമായി ടിം ഡേവിഡ് പുറത്താകാതെ നിന്നു. പഞ്ചാബിനായി അര്‍ഷ്ദീപ് സിങ്, ഹര്‍പ്രീത് ബ്രാര്‍, യുസ്വേന്ദ്ര ചഹല്‍, മാര്‍ക്കോ യാന്‍സന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. പഞ്ചാബിനായി നേഹാള്‍ വദേര 19 പന്തില്‍ 33 റണ്‍സുമായി പുറത്താകാതെ നിന്നു. 
 
ഹോം ഗ്രൗണ്ടില്‍ ഇത്രയും മോശം റെക്കോര്‍ഡ് ഉള്ള വേറൊരു ടീം ഐപിഎല്ലില്‍ ഇല്ല. 2017 മുതലുള്ള സീസണുകള്‍ പരിഗണിച്ചാല്‍ ആര്‍സിബി ചിന്നസ്വാമിയില്‍ കളിച്ചിരിക്കുന്നത് 36 തവണ. ഇതില്‍ 15 ജയം മാത്രം, 21 കളികള്‍ തോറ്റു. ആതിഥേയത്വം വഹിക്കുന്ന ഒരു ഗ്രൗണ്ടില്‍ ഏറ്റവും കൂടുതല്‍ തവണ തോറ്റതിന്റെ റെക്കോര്‍ഡും ആര്‍സിബിക്കു തന്നെ. ബെംഗളൂരുവില്‍ 46 തവണയാണ് ആര്‍സിബി ഐപിഎല്ലില്‍ തോറ്റിരിക്കുന്നത്. ഡല്‍ഹിയിലെ ഗ്രൗണ്ടില്‍ 45 തവണ തോറ്റ ഡല്‍ഹി ക്യാപിറ്റല്‍സ് ആണ് രണ്ടാമത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നെറ്റ്‌സില്‍ വൈഭവ് മോന്‍ അടിയോടടി, സഞ്ജുവിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടോ?

ഒരൊറ്റ സെഞ്ചുറി, റാങ്കിങ്ങിൽ അടിച്ചുകയറി ശ്രേയസ്: ആദ്യ പത്തിൽ, സഞ്ജുവെല്ലാം ഏറെ പിന്നിൽ

ഐപിഎല്‍ കഴിഞ്ഞതും അവനെ ടീമില്‍ എടുക്കണമായിരുന്നു, ഭുവനേശ്വര്‍ കുമാറിന്റെ തിരിച്ചുവരവില്‍ സഞ്ജയ് മഞ്ജരേക്കര്‍

India vs West Indies, 2nd ODI: ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനം ഇന്ന്

Kerala Blasters : കപ്പടിക്കും, കലിപ്പടക്കും; കേരള ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ ഉടമകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇഷാൻ തിരിച്ചെത്തിയാൽ പുറത്തുപോകേണ്ടത് വൈഭവ്, അതിൽ വലിയ ചർച്ചകൾ ആവശ്യമില്ല : ആർ അശ്വിൻ

വനിതാ പ്രീമിയർ ലീഗ് താരലേലം: സോഫി മോളിനോ വിലയേറിയ താരം

മെസ്സി ഗോട്ടായിരിക്കും ബോട്ട് റൊണാൾഡോ തന്നെ : 2012ലെ മെസ്സിയെ പിന്തള്ളി പ്രഥമ B.O.A.T പുരസ്കാരം പോർച്ചുഗീസ് താരത്തിന്

ഞാനും സഞ്ജുവും ബാറ്റ് ചെയ്തപ്പോൾ പന്ത് സീം ചെയ്യുന്നുണ്ടായിരുന്നു, അവരെങ്ങനെ ബാറ്റ് ചെയ്തെന്നത് അത്ഭുതം : ശ്രേയസ് അയ്യർ

ICC T20 Ranking : റെക്കോർഡ് സെഞ്ചുറിക്ക് പിന്നാലെ ടി20യിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് അഭിഷേക്, സഞ്ജുവിനും മുന്നേറ്റം

അടുത്ത ലേഖനം
Show comments