Daily Horoscope
✕

Rajasthan Royals vs Chennai Super Kings: ചെന്നൈ സൂപ്പര്‍ കിങ്‌സിനു തുടര്‍ച്ചയായ രണ്ടാം തോല്‍വി

നായകന്‍ ഋതുരാജ് ഗെയ്ക്വാദ് അര്‍ധ സെഞ്ചുറി (44 പന്തില്‍ 63) നേടിയെങ്കിലും ചെന്നൈയ്ക്ക് ജയം സമ്മാനിക്കാന്‍ സാധിച്ചില്ല

രേണുക വേണു
തിങ്കള്‍, 31 മാര്‍ച്ച് 2025 (08:20 IST)
Chennai Super Kings

Rajasthan Royals vs Chennai Super Kings: രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു ആറ് റണ്‍സ് തോല്‍വി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ചെന്നൈയ്ക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. രാജസ്ഥാന്‍ താരം നിതീഷ് റാണയാണ് കളിയിലെ താരം. 
 
നായകന്‍ ഋതുരാജ് ഗെയ്ക്വാദ് അര്‍ധ സെഞ്ചുറി (44 പന്തില്‍ 63) നേടിയെങ്കിലും ചെന്നൈയ്ക്ക് ജയം സമ്മാനിക്കാന്‍ സാധിച്ചില്ല. രവീന്ദ്ര ജഡേജ 22 പന്തില്‍ 32 റണ്‍സുമായി പുറത്താകാതെ നിന്നു. രാഹുല്‍ ത്രിപാഠി 19 പന്തില്‍ 23 റണ്‍സും ശിവം ദുബെ 10 പന്തില്‍ 18 റണ്‍സും നേടി. രാജസ്ഥാനായി വനിന്ദു ഹസരംഗ നാല് ഓവറില്‍ 35 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആര്‍ച്ചറിനും സന്ദീപ് ശര്‍മയ്ക്കും ഓരോ വിക്കറ്റ്. 
 
നിതീഷ് റാണ 36 പന്തില്‍ 10 ഫോറും അഞ്ച് സിക്‌സും സഹിതം 81 റണ്‍സ് നേടി രാജസ്ഥാന്റെ ടോപ് സ്‌കോററായി. റിയാന്‍ പരാഗ് 28 പന്തില്‍ 37, സഞ്ജു സാംസണ്‍ 16 പന്തില്‍ 20 എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ചെന്നൈ തുടര്‍ച്ചയായ രണ്ടാം തവണയാണ് ഈ സീസണില്‍ തോല്‍ക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇഷാൻ തിരിച്ചെത്തി, വൈഭവും ഭുവിയും പുറത്ത്, കിവികളെ ബാറ്റിങ്ങിനയച്ച് ഇന്ത്യ

5 റൺസിന് 4 വിക്കറ്റ് , രക്ഷകനായി അവതരിച്ച് ഒമർസായി, സിംബാബ്‌വെയ്ക്കെതിരെ അഫ്ഗാന് അവിശ്വസനീയ ജയം, ലോക റെക്കോർഡ്

ഇന്ത്യക്കെതിരായ ടി20 പരമ്പര, ലോക്കി ഫെർഗൂസനും മാറ്റ് ഹെൻറിയും പുറത്ത്, കിവീസിന് കനത്ത തിരിച്ചടി

ലസിത് മലിംഗയും മുംബൈ ഇന്ത്യൻസും പിരിഞ്ഞു

നെറ്റ്‌സില്‍ വൈഭവ് മോന്‍ അടിയോടടി, സഞ്ജുവിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

അയ്യര്‍ അയ്യേ എന്ന് പറയിക്കുമോ?, ക്യാപ്റ്റന്‍സിയില്‍ നാണക്കേടിന്റെ റെക്കോര്‍ഡ് ഇനി ശ്രേയസിന്റെ പേരില്‍

ക്യാപ്റ്റൻസി നൽകാൻ കഴിയില്ലെന്ന് ചെന്നൈ, കൊൽക്കത്തയ്ക്ക് 'പരുക്ക്' പേടി; ഹാർദിക്കിന്റെ ട്രേഡ് അനിശ്ചിതത്വത്തിൽ

എല്ലാവരെയും സന്തോഷിപ്പിക്കലല്ല എന്റെ ജോലി, വൈഭവ് സൂര്യവംശിയുടെ ഒഴിവാക്കലില്‍ പ്രതികരിച്ച് ഗംഭീര്‍

ഫിലിപ്സ് ഫീൾഡർ മാത്രമെന്ന് കരുതിയോ, ഫിഫ്റ്റിക്ക് മുകളിൽ ഫിഫ്റ്റി, ഇന്ത്യയെ ഞെട്ടിച്ച പ്രകടനം: ലോക റെക്കോർഡ്

വലിയ പ്രതീക്ഷകളോടെ എത്തിയതാണ്, പക്ഷേ...! ഭുവിക്ക് കഠിനമോ?

അടുത്ത ലേഖനം
Show comments