Daily Horoscope
✕

Chennai Super Kings: പ്ലേ ഓഫ് കാണാതെ ചെന്നൈ സൂപ്പർ കിങ്‌സ് പുറത്ത്; അവസാന കളിയിൽ നാണക്കേടും !

അഹമ്മദബാദിൽ നടന്ന ഗുജറാത്തിനെതിരായ മത്സരത്തിൽ മികച്ച റൺറേറ്റിൽ ജയിച്ചിരുന്നെങ്കിൽ ചെന്നൈയ്ക്കു നേരിയ സാധ്യതയെങ്കിലും ഉണ്ടായിരുന്നു

WEBDUNIA
വെള്ളി, 22 മെയ് 2026 (08:48 IST)
Chennai Super Kings: ചെന്നൈ സൂപ്പർ കിങ്‌സിന്റെ നേരിയ പ്ലേ ഓഫ് സാധ്യതയെയും ഗുജറാത്ത് ടൈറ്റൻസ് തല്ലികെടുത്തി. സീസണിലെ അവസാന മത്സരത്തിൽ തോറ്റ് ചെന്നൈ പുറത്ത്. 14 കളികളിൽ നിന്ന് 12 പോയിന്റുള്ള ചെന്നൈ നിലവിൽ ഏഴാം സ്ഥാനത്താണ്. 
 
അഹമ്മദബാദിൽ നടന്ന ഗുജറാത്തിനെതിരായ മത്സരത്തിൽ മികച്ച റൺറേറ്റിൽ ജയിച്ചിരുന്നെങ്കിൽ ചെന്നൈയ്ക്കു നേരിയ സാധ്യതയെങ്കിലും ഉണ്ടായിരുന്നു. എന്നാൽ ചെന്നൈ തോറ്റത് 89 റൺസിന്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ 13.4 ഓവറിൽ 140 നു ചെന്നൈ ഓൾഔട്ട്. 
 
ഓപ്പണർമാരായ സായ് സുദർശൻ (53 പന്തിൽ 84), ശുഭ്മാൻ ഗിൽ (37 പന്തിൽ 64), വൺഡൗൺ ആയി ക്രീസിലെത്തിയ ജോസ് ബട്‌ലർ (27 പന്തിൽ 57) എന്നിവർ ഗുജറാത്തിനായി അർധ സെഞ്ചുറി നേടി. ഏഴാമനായി ക്രീസിലെത്തിയ ശിവം ദുബെ (17 പന്തിൽ 47) പൊരുതിനോക്കിയെങ്കിലും ചെന്നൈ അപ്പോഴേക്കും തോൽവിക്കരികിൽ എത്തിയിരുന്നു. മുഹമ്മദ് സിറാജും കഗിസോ റബാദയും ഗുജറാത്തിനായി മൂന്ന് വീതം വിക്കറ്റുകൾ നേടി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇഷാൻ തിരിച്ചെത്തി, വൈഭവും ഭുവിയും പുറത്ത്, കിവികളെ ബാറ്റിങ്ങിനയച്ച് ഇന്ത്യ

5 റൺസിന് 4 വിക്കറ്റ് , രക്ഷകനായി അവതരിച്ച് ഒമർസായി, സിംബാബ്‌വെയ്ക്കെതിരെ അഫ്ഗാന് അവിശ്വസനീയ ജയം, ലോക റെക്കോർഡ്

ഇന്ത്യക്കെതിരായ ടി20 പരമ്പര, ലോക്കി ഫെർഗൂസനും മാറ്റ് ഹെൻറിയും പുറത്ത്, കിവീസിന് കനത്ത തിരിച്ചടി

ലസിത് മലിംഗയും മുംബൈ ഇന്ത്യൻസും പിരിഞ്ഞു

നെറ്റ്‌സില്‍ വൈഭവ് മോന്‍ അടിയോടടി, സഞ്ജുവിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ടോപ് ഓർഡർ സെറ്റാണ്, 5-6 സ്ഥാനങ്ങളിൽ പരീക്ഷണങ്ങൾ തുടരും: ശുഭ്മാൻ ഗിൽ

വമ്പൻ ട്വിസ്റ്റ് ! ഹാർദിക് പാണ്ഡ്യ പഞ്ചാബിലേക്ക്, പകരം മുംബൈ ഇന്ത്യൻസിന് അർഷ്ദീപ് സിങ് !

ഒന്നര കാലിൽ കളി ജയിപ്പിച്ചവൻ ഇനി മഞ്ഞക്കുപ്പായത്തിൽ ഇല്ല !

India vs New Zealand ODI Series: ഫോം തുടരാൻ കോലിയും രോഹിത്തും; ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം

ന്യൂസിലന്‍ഡിന്റെ ചീത്ത സമയം തീരുന്നില്ല, ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ നിന്ന് പരിക്കേറ്റ് ചാപ്മാനും രചിന്‍ രവീന്ദ്രയും പുറത്ത്

അടുത്ത ലേഖനം
Show comments