Publish Date: Fri, 01 Oct 2021 (12:10 IST)
Updated Date: Fri, 01 Oct 2021 (12:30 IST)
സണ്‍റൈസേഴ്‌സ് ഹൈദരബാദ് താരം ഭുവനേശ്വര്‍ കുമാറിന്റെ ഫോമില്‍ ആശങ്ക രേഖപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഭുവനേശ്വര്‍ അംഗമാണ്. എന്നാല്‍, ഐപിഎല്ലില്‍ ഇതുവരെയുള്ള പ്രകടനം നിരാശപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണ് ആകാശ് ചോപ്രയുടെ പരാമര്‍ശം.
'ഭുവനേശ്വര്‍ കുമാറിന്റെ ഫോമില്‍ ആശങ്ക തോന്നുന്നു. ലോകകപ്പ് മത്സരങ്ങള്‍ നാളെ തുടങ്ങുകയാണെങ്കില്‍ ഭുവനേശ്വറിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ നിങ്ങള്‍ക്ക് സാധിക്കില്ല. കാരണം, അദ്ദേഹത്തിന്റെ ഫോം വളരെ മോശമാണ്. ആകെ മൂന്ന് ഫാസ്റ്റ് ബൗളര്‍മാരാണ് ഇന്ത്യയുടെ സ്‌ക്വാഡില്‍ ഉള്ളത്-ഷമിയും ബുംറയും ഭുവിയും. നേരത്തെ ബുംറയ്‌ക്കൊപ്പം എന്റെ സെക്കന്‍ഡ് ചോയ്‌സ് ഭുവനേശ്വര്‍ കുമാര്‍ ആയിരുന്നു. എന്നാല്‍, ഇപ്പോള്‍ സെക്കന്‍ഡ് ചോയ്‌സ് ഷമിയാണ്. ഭുവനേശ്വര്‍ കുമാര്‍ മൂന്നാം സ്ഥാനത്ത് മാത്രം,' ആകാശ് ചോപ്ര പറഞ്ഞു.