Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവസാന നിമിഷം ഐപിഎല്ലിൽ നിന്ന് പിന്മാറി, ഡൽഹി ക്യാപ്പിറ്റൽസിനെ ചതിച്ച് ഇംഗ്ലണ്ട് താരം, 3 വർഷം വിലക്ക് വന്നേക്കും

ഇംഗ്ലണ്ട് ദേശീയ ടീമില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് ശ്രമമെന്നാണ് ഡക്കറ്റിന്റെ വിശദീകരണം.

Ben Ducket, IPL News, Cricket News, Delhi Capitals
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ പ്രതിസന്ധിയിലാക്കി ഇംഗ്ലണ്ട് ഓപ്പണിംഗ് ബാറ്റര്‍ ബെന്‍ ഡെക്കറ്റ്. ഇക്കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ 2 കോടിയ്ക്ക് ഡല്‍ഹി സ്വന്തമാക്കിയ താരം കെ എല്‍ രാഹുലിനൊപ്പം ബാറ്റിംഗ് ഓപ്പണ്‍ ചെയ്യുമെന്നാണ് ഡല്‍ഹി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം കാരണമൊന്നും പറയാതെയാണ് ഇംഗ്ലണ്ട് താരത്തിന്റെ പ്രഖ്യാപനം. ഇംഗ്ലണ്ട് ദേശീയ ടീമില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് ശ്രമമെന്നാണ് ഡക്കറ്റിന്റെ വിശദീകരണം.
 
അവസാന നിമിഷം താരം പിന്മാറിയതോടെ ഡല്‍ഹിയുടെ ഐപിഎല്‍ തയ്യാറെടുപ്പുകളെയും ഇത് ബാധിച്ചു. ഇതോടെ താരത്തിന് ഐപിഎല്ലില്‍ 3 വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തുമെന്നാണ് സൂചന. വളരെ ബുദ്ധിമുട്ടേറിയ തീരുമാനമാണ്. ഇംഗ്ലണ്ടിനായി കളിക്കുന്നതാണ് ചെറുപ്രായം മുതലുള്ള സ്വപ്നം. ഇംഗ്ലണ്ട് ക്രിക്കറ്റിനായി കഴിയുന്നതെല്ലാം ചെയ്യണം. അതിനാല്‍ തന്നെ ഇംഗ്ലണ്ടില്‍ തുടരാന്‍ ആഗ്രഹിക്കുന്നു. ഡക്കറ്റ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ഡല്‍ഹി ടീം മാനേജ്‌മെന്റിനോടും ആരാധകരോടും മാപ്പ് പറയുന്നതായും ഡെക്കറ്റ് അറിയിച്ചിട്ടുണ്ട്.
 
ഇംഗ്ലണ്ടിനായി അടുത്തിടെ കളിച്ച മത്സരങ്ങളിലൊന്നും മികച്ച പ്രകടനങ്ങള്‍ നടത്താന്‍ ഡെക്കറ്റിനായിട്ടില്ല. ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ഇംഗ്ലണ്ടിനായി ഒരു മത്സരത്തിലും താരത്തിന് അവസരം ലഭിച്ചിരുന്നില്ല. ഡെക്കറ്റിന്റെ അസാന്നിധ്യത്തില്‍ പതും നിസങ്കയാകും കെ എല്‍ രാഹുലിനൊപ്പം ഡല്‍ഹിക്കായി ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്യുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Shane Warne: കളിച്ചു കിട്ടിയത് 10 കോടി, ഇപ്പോൾ കിട്ടുന്നത് 450 കോടി; ഷെയ്ൻ വോണിന്റെ കുടുംബത്തിനു 'ലോട്ടറി'