Daily Horoscope
✕

Digvesh Rathi: ബിസിസിഐയ്ക്ക് പുല്ലുവില, വീണ്ടും നോട്ട്ബുക്ക് സെലിബ്രേഷൻ നടത്തി ദിഗ്‌വേഷ്, വിലക്കിന് സാധ്യത

അഭിറാം മനോഹർ
തിങ്കള്‍, 5 മെയ് 2025 (13:51 IST)
Digvesh Rathi
ധര്‍മ്മശാലയില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ വീണ്ടും നോട്ട്ബുക്ക് സെലിബ്രേഷന്‍ നടത്തി ബൗളര്‍ ദിഗ്വേഷ് റാത്തി. സീസണില്‍ ആദ്യ വിക്കറ്റ് സ്വന്തമാക്കിയതിന് പിന്നാലെ നടത്തിയ നോട്ട്ബുക്ക് സെലിബ്രേഷനില്‍ ബിസിസിഐ പിഴ വിധിച്ചിരുന്നു. എന്നാല്‍ രണ്ടാം തവണയും ഇത് റാത്തി ആവര്‍ത്തിച്ചിരുന്നു. 
 
ഇന്നലെ ലഖ്‌നൗവിനായി പന്തെറിഞ്ഞ ദിഗ്വേഷ് 4 ഓവറില്‍ 46 റണ്‍സ് വഴങ്ങി 4 വിക്കറ്റുകളാണ് നേടിയത്. മോശം ദിവസമായിരുന്നിട്ടും മികച്ച ഫോമില്‍ ബാറ്റ് വീശിയ പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യരിനെയും ഓപ്പണര്‍ പ്രഭ്‌സിമ്രാനെയും പുറത്താക്കാന്‍ റാത്തിക്ക് സാധിച്ചിരുന്നു. ഈ വിക്കറ്റുകള്‍ സ്വന്തമാക്കിയതിന് ശേഷമാണ് തന്റെ ഐക്കോണിക് നോട്ട്ബുക്ക് സെലിബ്രേഷന്‍ റാത്തി ആവര്‍ത്തിച്ചത്.
 
മുന്‍പ് 2 തവണ ഇതേ സെലിബ്രേഷന്‍ നടത്തി മാച്ച് ഫീസിന്റെ 50 ശതമാനം താരം പിഴയായി അടച്ചിരുന്നു. ബിസിസിഐ അച്ചടക്കനടപടികളെ കൂസാതെ വീണ്ടും സെലിബ്രേഷന്‍ നടത്തിയതോടെ താരത്തിനെതിരെ അച്ചടക്കനടപടികള്‍ ഉണ്ടായേക്കാനാണ് സൂചന. ഇതിന്റെ ഭാഗമായി ഏതാനും മത്സരങ്ങളില്‍ താരത്തിന് സസ്‌പെന്‍ഷന്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ കരുതുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇഷാൻ തിരിച്ചെത്തി, വൈഭവും ഭുവിയും പുറത്ത്, കിവികളെ ബാറ്റിങ്ങിനയച്ച് ഇന്ത്യ

5 റൺസിന് 4 വിക്കറ്റ് , രക്ഷകനായി അവതരിച്ച് ഒമർസായി, സിംബാബ്‌വെയ്ക്കെതിരെ അഫ്ഗാന് അവിശ്വസനീയ ജയം, ലോക റെക്കോർഡ്

ഇന്ത്യക്കെതിരായ ടി20 പരമ്പര, ലോക്കി ഫെർഗൂസനും മാറ്റ് ഹെൻറിയും പുറത്ത്, കിവീസിന് കനത്ത തിരിച്ചടി

ലസിത് മലിംഗയും മുംബൈ ഇന്ത്യൻസും പിരിഞ്ഞു

നെറ്റ്‌സില്‍ വൈഭവ് മോന്‍ അടിയോടടി, സഞ്ജുവിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

വലിയ പ്രതീക്ഷകളോടെ എത്തിയതാണ്, പക്ഷേ...! ഭുവിക്ക് കഠിനമോ?

അനായാസം ന്യൂസിലൻഡ്; ഇന്ത്യയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു

നിലയുറപ്പിക്കാൻ കഴിയാതെ സഞ്ജു; വെറും നാല് റൺസെടുത്ത് പുറത്ത്

India vs New Zealand, 5th T20I: ഇന്ത്യക്ക് ടോസ് നഷ്ടം, ആദ്യം ബാറ്റ് ചെയ്യും; സഞ്ജു ഓപ്പണർ

India vs New Zealand, 5th T20I: സഞ്ജുവില്ലാതെ ഇന്ത്യ ഇറങ്ങിയേക്കും ! ഇഷാൻ കളിക്കും

അടുത്ത ലേഖനം
Show comments