മുംബൈ ഇന്ത്യൻസിനു കഷ്ടകാലം വിട്ടുമാറുന്നില്ല, ഉടൻ ശ്രീലങ്കയിൽ തിരിച്ചെത്തണമെന്ന് മലിംഗക്ക് അന്ത്യ ശാസനം

Webdunia
വ്യാഴം, 3 മെയ് 2018 (11:08 IST)
തുടർ തോൽ‌വികൾക്ക് പിന്നാലെ മുംബൈ ഇന്ത്യൻസിനു വീണ്ടും തിരിച്ചടി. ടീമിന്റെ ബോളിങ്ങ് പരിശീലകനായ ലസിത് മലിംഗയോട് ഉടൻ തന്നെ ശ്രീലങ്കയിൽ എത്തിച്ചേരണമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് താരത്തിന് അന്തിമ ശാസനം നൽകി കഴിഞ്ഞു. ശ്രീലങ്കൻ ദേശീയ ടീമിലെക്ക് താരങ്ങളെ തിരഞ്ഞെടുക്കുന്നതിനായുള്ള അന്തർ സംസ്ഥാന ടൂർണമെന്റിൽ കളിക്കാൻ വേണ്ടീയാണ് താരത്തോട് തിരിച്ച് നാട്ടിലെത്താൻ ശ്രീലങ്ക നിർദേശിച്ചിരിക്കുന്നത്.
 
ബോളറായി ഇത്തവണ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായ മലിംഗയെ ബോളിങ്ങ് ഉപദേശകനായി നിലനിർത്താൻ മുംബൈ ഇന്ത്യൻസ് തീരുമാനിക്കുകയായിരുന്നു. ദേശീയ ടീമിൽ അവസരങ്ങൾ ഇല്ലാത്ത സഹചര്യത്തിൽ മലിംഗ ഇതിന് തയ്യാറവുകയും ചെയ്തു. കഴിഞ്ഞ എട്ടുമാസമായി ശ്രീലങ്കൻ ദേശീയ ടീമിന്റെ ഭാഗമായി പന്തെറിയാൻ മലിംഗക്ക് സാധിച്ചിട്ടില്ല
 
അതേസമയം ജൂലൈയിൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനൊരുങ്ങുന്ന ദേശിയ ടിമിൽ അവസാന ഇലവനിൽ താൻ താൻ ഉണ്ടാകും. അതിനുള്ള കായിക ക്ഷമത തനിക്കുണ്ടെന്നും. അതിനാൽ അഭ്യന്തര മത്സരത്തിൽ കളിക്കാനില്ലെന്നും മലിംഗ നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ ഇന്റർ പ്രൊവിൻഷ്യൽ ടൂർണമെന്റിൽ കളിച്ചില്ലെങ്കിൽ താരത്തെ ദേശീയ ടീമിൽ ഉൾപ്പെടുത്തേണ്ടതില്ല എന്നാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം. ഇക്കാര്യത്തിൽ മുംബൈ ഇന്ത്യൻസിന്റെ തീരുമാനമാണ് ഇനി നിർണ്ണായകമാകുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹാര്‍ദ്ദിക്കിന്റെ റോക്കറ്റ് ഷോട്ട് കൊണ്ടത് കാല്‍മുട്ടില്‍, ഇന്ത്യന്‍ ക്യാമ്പില്‍ വീണ്ടും പരുക്ക് ഭീഷണി

തിലകും അഭിഷേകുമുള്ള ടീമിൽ സഞ്ജുവിനെ എവിടെ കളിപ്പിക്കും, പരിഹസിച്ച് സൂര്യകുമാർ, സൂപ്പർ എട്ടിൽ സഞ്ജുവിന് പ്രതീക്ഷ വേണ്ട

അഭിഷേകല്ല, പുറത്ത് പോവുക മറ്റൊരു താരം, ദക്ഷിണാഫ്രിക്കക്കെതിരെ സഞ്ജു ഇറങ്ങിയേക്കും, നെറ്റ്സിൽ കഠിന പരിശീലനം

T20 Worldcup 2026 : സൂപ്പർ 8 പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം

ഇന്ത്യയൊന്നും സെമി ഫൈനലില്‍ എത്തില്ല; പ്രവചനവുമായി പാക്കിസ്ഥാന്‍ താരം

അടുത്ത ലേഖനം
Show comments