Daily Horoscope
✕

ഐ പി എൽ വാതുവെപ്പ്: അർബാസ് ഖാൻ കുറ്റം സമ്മതിച്ചു, ആറു വർഷമായി മേഖലയിൽ സജീവമെന്നും 3 കോടി നഷ്ടമായെന്നും താരത്തിന്റെ ഏറ്റുപറച്ചിൽ

Webdunia
ശനി, 2 ജൂണ്‍ 2018 (17:21 IST)
മുംബൈ: ഐ പി എൽ വാതുവെപ്പ് കേസിൽ സൽമൻ ഖാന്റെ സഹോദരനും നടനുമായ അർബാസ് ഖാൻ കുറ്റം സമ്മതിച്ചതായി പൊലീസ്. ആറു വർഷമായി വാതുവെപ്പിൽ താൻ സജീവമാണെന്നും 3 കോടി രൂപ തനിക്ക് നഷ്ടപ്പെട്ടതായും അർബാസ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. 
 
ശനിയാഴ്ച രാവിലെയാണ് അർബാസ് ഖാൻ ചോദ്യം ചെയ്യലിന് പൊലീസിനു മുൻപിൽ ഹാജരായത്. ഐ പി എൽ വാതുവെപ്പ് കേസിൽ നേരത്തെ പിടിയിലായ സോനു ജലാലിൽ നിന്നുമാണ് അർബാസ് ഖാന് പങ്കുള്ളതായി പൊലീസിന് വിവരം ലഭിക്കുന്നത്. വാതുവെപ്പിൽ ഒരു നിർമ്മാതാവിനും പങ്കുള്ളതായി അർബാസ് പൊലീസിന് സൂചന നൽകിയിട്ടുണ്ട് എന്നാണ് വിവരം.
 
വാതുവപ്പ് നടത്തുന്ന സംഘത്തിന് അധോലോക ഭീകരൻ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ട് എന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു എന്നാൽ അർബാസ് ഖാന് ഇത്തരത്തിൽ ബന്ധമുണ്ടോ എന്നുള്ള കാര്യം പരിശോധിക്കും എന്നും പൊലീസ് വ്യക്തമാക്കി. വാതുവെപിൽ ഖാൻ കുടുംബത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സെവാഗിനെ ഓർമപ്പെടുത്തി ആര്യവീർ വീണ്ടും; യുഎഇയെ 70 റൺസിന് വീഴ്ത്തി ഇന്ത്യ അണ്ടർ 19 ഏഷ്യ കപ്പ് സെമിയിൽ

സഞ്ജു വീണ്ടും ആഭ്യന്തര ക്രിക്കറ്റിലേക്ക്, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തെ നയിക്കും

41 വയസിൽ ഡബിൾ സെഞ്ചുറി, ചരിത്രനേട്ടം കുറിച്ച് ക്രെയ്ഗ് ഇർവിൻ

ഇന്ത്യയുടെ പര്യടനമില്ല, ഐസിസി വിഹിതം കുറയും, ഇംഗ്ലണ്ട് ക്രിക്കറ്റിന് നഷ്ടം 627 കോടി!

ഇഷാൻ തിരിച്ചെത്തി, വൈഭവും ഭുവിയും പുറത്ത്, കിവികളെ ബാറ്റിങ്ങിനയച്ച് ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

Hardik Pandya: 'നിനക്കിപ്പോൾ ക്യാപ്റ്റൻസി വേണ്ടേ? വാശിയെല്ലാം ഉപേക്ഷിച്ചോ?'; ഹാർദിക് പാണ്ഡ്യക്കെതിരെ മുംബൈ ആരാധകർ

രോഹിത് വീണ്ടും നായകനാകുമോ? തിലക് വർമയ്ക്ക് കൂടുതൽ സാധ്യത

IPL 2027: പന്ത്, ഹാർദിക്, അർഷ്ദീപ്, ലിവിങ്സ്റ്റൺ; ഇതുവരെ നടന്ന സുപ്രധാന ട്രേഡുകൾ അറിയാം

ഗിൽ സാങ്കേതികമായി ഇനിയും മെച്ചപ്പെടാനുണ്ട്, സേന രാജ്യങ്ങളിലെ പരാജയങ്ങൾക്ക് പിന്നാലെ വിമർശനവുമായി മുരളി കാർത്തിക്

ഐഒഎ തിരെഞ്ഞെടുപ്പിൽ അട്ടിമറിയെന്ന് പി ടി ഉഷ, തെളിവും ഹാജരാക്കണമെന്ന് അഞ്ജു ബോബി ജോർജ്, തർക്കം രൂക്ഷം

അടുത്ത ലേഖനം
Show comments