Webdunia - Bharat's app for daily news and videos

Install App

പീഡനവീരന്മാര്‍ക്ക് എട്ടിന്റെ പണിയുമായി സര്‍ക്കാര്‍; ലൈംഗികാതിക്രമങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ വിവരങ്ങള്‍ പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തും !

ലൈംഗികാതിക്രമങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ വിവരങ്ങള്‍ പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തും !

Webdunia
വെള്ളി, 3 നവം‌ബര്‍ 2017 (14:06 IST)
പീഡനവീരന്മാര്‍ക്ക് എട്ടിന്റെ പണിയുമായി സര്‍ക്കാര്‍. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ വിവരങ്ങള്‍ പാസ്പോര്‍ട്ടില്‍ അച്ചടിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. പുതിയ പാസ്പോര്‍ട്ടിനായി അപേക്ഷ നല്‍കുന്ന കുറ്റവാളികളുടെ പാസ്പോര്‍ട്ടില്‍ ഇക്കാര്യം രേഖപ്പെടുത്തുമെന്നാണ് സൂചന. 
 
1994ല്‍ അമേരിക്കയില്‍ പീ‍ഡനത്തിനിരയായി കൊല്ലപ്പെട്ട മെഗാന്‍ കങ്ക എന്ന ഏഴ് വയസ്സുകാരിയുടെ പേരിലാണ് ഈ നിയമം കൊണ്ട് വന്നത്. പെണ്‍കുട്ടിയെ പീ‍ഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തോടെ രാജ്യത്ത് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്കും കുറ്റവാളികളിലേയ്ക്കും സര്‍ക്കാരും സുരക്ഷാ സേനയും കൂടുതല്‍ ശ്രദ്ധ ചെലുത്തിയിയതിന്റെ ഭാഗമാണ് ഇങ്ങനെയൊരു പദ്ധതി.
 
പുതിയ പാസ്പോര്‍ട്ടിന്റെ അകത്ത് അധികമായി ഉള്‍പ്പെടുത്തിയ കറുത്ത പേജിലാകും ലൈംഗികാതിക്രമങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തുക. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഇത്തരം ഒരു പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്ത് വരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം