US vs Iran War: തുടർച്ചയായി 11-ാം ദിവസവും യുഎസ് ആക്രമണം; ആണവ കേന്ദ്രങ്ങൾ ആക്രമിച്ചാൽ വൻ തിരിച്ചടിയെന്ന് ഇറാൻ
ഹോർമുസ് കടലിടുക്ക് വീണ്ടും സംഘർഷത്തിന്റെ കേന്ദ്രമായി
Publish Date: Wed, 22 Jul 2026 (08:13 IST)
Updated Date: Wed, 22 Jul 2026 (08:18 IST)
US vs Iran War: തുടർച്ചയായി 11-ാം ദിവസവും ഇറാനിൽ ആക്രമണം നടത്തി അമേരിക്ക. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്കെതിരായ ഇറാന്റെ ഭീഷണി ചെറുക്കുന്നതിനും ഇറാന്റെ സൈനിക ശേഷി കൂടുതൽ ദുർബലപ്പെടുത്തുന്നതിനുമാണ് ആക്രമണങ്ങളെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
ഇറാന്റെ സൈനിക ഓപ്പറേഷൻ കേന്ദ്രങ്ങൾ, നാവിക സൈനിക ശേഷികൾ, വിമാന ഹാംഗറുകൾ, ഡ്രോൺ സംഭരണ കേന്ദ്രങ്ങൾ, സൈനിക ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് യുഎസ്. ഇറാന്റെ സൈനിക കമാൻഡ് കേന്ദ്രങ്ങൾ, മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, ഡ്രോൺ താവളങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവയാണ് പ്രധാന ലക്ഷ്യങ്ങളെന്ന് യുഎസ് വ്യക്തമാക്കി.
യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) ആക്രമണങ്ങൾ ഇറാന്റെ സൈനിക ശേഷി കൂടുതൽ ദുർബലപ്പെടുത്താനാണെന്ന് അറിയിച്ചു. ഇറാൻ തിരിച്ചടികൾ തുടരുകയാണ്. അമേരിക്കൻ സഖ്യരാജ്യങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ആണവ കേന്ദ്രങ്ങൾ ആക്രമിച്ചാൽ വൻ തിരിച്ചടി യുഎസ് നേരിടേണ്ടിവരുമെന്ന് ഇറാൻ അറിയിച്ചു.
ഹോർമുസ് കടലിടുക്ക് വീണ്ടും സംഘർഷത്തിന്റെ കേന്ദ്രമായി. എണ്ണക്കപ്പലുകൾക്ക് ഭീഷണി ഉയർന്നതോടെ ചില ടാങ്കറുകൾ യാത്ര മാറ്റുകയും ആഗോള ചരക്ക് ഗതാഗതം ബാധിക്കപ്പെടുകയും ചെയ്തു. അന്താരാഷ്ട്ര എണ്ണവിലയിൽ വീണ്ടും സമ്മർദ്ദം വർധിച്ചു. ഹോർമുസ് മേഖലയിലെ അനിശ്ചിതത്വം കാരണം ആഗോള ഊർജ വിപണിയിൽ ആശങ്ക തുടരുകയാണ്. നയതന്ത്ര ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും വെടിനിർത്തൽ യാഥാർഥ്യമായിട്ടില്ല. മധ്യസ്ഥ രാജ്യങ്ങൾ ഇടപെടുന്നുണ്ടെങ്കിലും ഇരുപക്ഷവും സൈനിക നടപടികൾ തുടരുന്നു.
അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായി പെന്റഗൺ സ്ഥിരീകരിച്ചു. സമീപകാല ആക്രമണങ്ങളിൽ നിരവധി സൈനികർക്ക് പരിക്കേറ്റെങ്കിലും ഭൂരിഭാഗവും ചികിത്സയ്ക്ക് ശേഷം സേവനത്തിലേക്ക് മടങ്ങിയതായി അധികൃതർ അറിയിച്ചു.
അമേരിക്കയുടെ മുന്നറിയിപ്പ് കൂടുതൽ കടുത്തു. ഇറാൻ ആക്രമണം തുടരുകയാണെങ്കിൽ കൂടുതൽ ശക്തമായ സൈനിക നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
മധ്യപൂർവേഷ്യയിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായി തുടരുന്നു. സംഘർഷം ദീർഘകാലത്തേക്ക് നീണ്ടാൽ ആഗോള എണ്ണവിതരണം, വ്യാപാരം, പ്രാദേശിക സുരക്ഷ എന്നിവയ്ക്ക് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകാമെന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ ഉയരുന്നു. ഇറാൻ തിരിച്ചടികൾ തുടരുമെന്നതിനാൽ പശ്ചിമേഷ്യയിൽ പ്രതിസന്ധി കനക്കും.