Webdunia - Bharat's app for daily news and videos

Install App

ബുർഖയും നിഖാബും നിരോധിച്ച് സ്വിറ്റ്സർലൻഡ്

അഭിറാം മനോഹർ
ചൊവ്വ, 12 നവം‌ബര്‍ 2024 (17:14 IST)
രാജ്യത്ത് ബുര്‍ഖ നിരോധനം നടപ്പിലാക്കാനൊരുങ്ങി സ്വിറ്റ്‌സര്‍ലന്‍ഡ്. 2025 ജനുവരി ഒന്ന് മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക. ഇതോടെ ബുര്‍ഖയും നിഖാബും പോലുള്ള മുഖാവരണങ്ങള്‍ നിരോധിച്ച രാജ്യങ്ങളുടെ പട്ടികയിലേക്ക് സ്വിറ്റ്‌സര്‍ലന്‍ഡും മാറും.
 
ദേശീയ സുരക്ഷ മുതല്‍ സാമൂഹിക ഐക്യം വരെയുള്ള വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിരോധനം. 2021ല്‍ നടത്തിയ ഹിതപരിശോധനയെ തുടര്‍ന്നാണ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ മുഖാവരണം നിരോധിക്കാനുള്ള നീക്കം പ്രാബല്യത്തില്‍ വരുന്നത്. നേരത്തെ ടുണീഷ്യ, ആസ്ട്രിയ,ഡെന്മാര്‍ക്ക്,ഫ്രാന്‍സ്, ബെല്‍ജ്ജിയം അടക്കം 16 രാജ്യങ്ങള്‍ ബുര്‍ഖ നിരോധിച്ചിട്ടുണ്ട്.  അതേസമയം വിമാനങ്ങള്‍, നയതന്ത്ര മേഖലകള്‍,ആരാധനാലയങ്ങള്‍,ആരോഗ്യപ്രശ്‌നങ്ങള്‍ കാലാവസ്ഥ വ്യതിയാനം, പരമ്പരാഗത ആചാരങ്ങള്‍,കല ആവിഷ്‌കാരങ്ങള്‍,പൊതുസമ്മേളനങ്ങള്‍,പ്രതിഷേധങ്ങള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് മുഖം മറക്കാനുള്ള അനുമതി സ്വിറ്റ്‌സര്‍ലന്‍ഡ് നല്‍കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ 11ജില്ലകളിലും യെല്ലോ അലര്‍ട്ട്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments