സ്വിറ്റ്സര്‍ലന്റില്‍ പൊതുയിടങ്ങളില്‍ ബുര്‍ഖ നിരോധിക്കുന്നു. ജനുവരി ഒന്നുമുതല്‍ ഇതുസംബന്ധിച്ച നിയമം പ്രാബല്യത്തില്‍ വരും. നിയമം ലംഘിക്കുന്നവര്‍ക്ക് 1,000 സ്വിസ് ഫ്രാങ്ക് വരെ പിഴ ചുമത്തുമെന്നും ഫെഡറല്‍ കൗണ്‍സില്‍ അറിയിച്ചു. സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിയാണ് ബുര്‍ക്ക നിരോധനം എന്ന നിര്‍ദ്ദേശം മുന്‍പോട്ട് വെച്ചത്.
സെയിന്റ് ഗാല്ലെന്‍, ടിസിനോ പ്രദേശങ്ങളില്‍ പ്രാദേശിക വോട്ടെടുപ്പിനെ തുടര്‍ന്ന് ഈ നിരോധനം ഇതിനോടകം തന്നെ നടപ്പിലായിക്കഴിഞ്ഞു. അതേസമയം മറ്റു രാജ്യങ്ങളുടെ കോണ്‍സുലേറ്റ് പരിസരങ്ങളിലും, നയതന്ത്ര പ്രതിനിധികള്‍ക്കും ഇത് ബാധകമാവില്ല. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ദേശീയ കൗണ്‍സില്‍ ബുര്‍ഖ നിരോധന ബില്‍ അവതരിപ്പിച്ചത്.