യുക്രെയ്‌നുമായുള്ള യുദ്ധം തുടരുന്നതിനിടെ രാജ്യത്തെ ജനന നിരക്ക് കുറയുന്നതില്‍ കടുത്ത ആശങ്കകള്‍ രേഖപ്പെടുത്തി റഷ്യ. ജനസംഖ്യയില്‍ കുറവ് വന്നതോടെ രാജ്യത്ത് പ്രത്യുല്പാദനം പ്രോത്സാഹിപ്പിക്കാനായി ഒരു മന്ത്രാലയം തന്നെ രൂപവത്കരിക്കാന്‍ റഷ്യ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ വിശ്വസ്തയുമായ നിന ഓസ്ടാനിയയാണ് ഈ ആശയത്തിന് പിന്നില്‍.
യുക്രെയ്‌നുമായി കഴിഞ്ഞ് 3 വര്‍ഷക്കാലമായി യുദ്ധം തുടര്‍ന്ന് വരികയാണ് റഷ്യ. അതിനാല്‍ തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമാണ് രാജ്യം. ഇതിനിടെ യുദ്ധം ചെയ്യാനായി സൈനികശേഷിയില്‍ റഷ്യ കുറവ് അനുഭവിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനെ തുടര്‍ന്ന് യുദ്ധത്തിനായി ഉത്തരകൊറിയയില്‍ നിന്നും റഷ്യ സൈനികരെ എത്തിച്ചെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ജനനനിരക്ക് 2.1ല്‍ നിന്നും 1.5ല്‍ എത്തിയതിന് പിന്നാലെയാണ് രാജ്യത്ത് ജനനനിരക്ക് ഉയര്‍ത്താന്‍ മന്ത്രാലയം രൂപീകരിക്കാന്‍ റഷ്യ ആലോചിക്കുന്നത്.