Webdunia - Bharat's app for daily news and videos

Install App

തന്റെ വളർത്തുപൂച്ചയെ തല്ലിയ കുറ്റത്തിന് ഭാര്യ ഭർത്താവിനെ വെടിവെച്ചുകൊന്നു

Webdunia
തിങ്കള്‍, 4 ജൂണ്‍ 2018 (17:26 IST)
ഡാലസ്: വീട്ടിൽ വളർത്തുന്ന പൂച്ചയെ തല്ലിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ ഭാര്യ ഭർത്താവിനെ വെടിവെച്ചു കൊന്നു. ഡാലസിലെ ഫോർത്ത് വർത്ത് ഹാൾ മാനർ ഡ്രൈവിലെ വീട്ടിലാണ് സംഭവം.  
 
രാവിലെ എഴുമണിയോടെ മേരി ഹാരിസൺ ഭർത്താവ് സെക്സർ ഹാരിസണെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇവർ തന്നെ വിവരം പൊലീസിൽ വിളിച്ച് അറിയിച്ചു. 
 
വെടിയേറ്റു കിടന്നിരുന്ന സെക്സ്റ്റർ ഹാരിസണിനെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മേരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തി കൌണ്ടി ജയിലിൽ അടച്ചിരിരിക്കുകയാണ്. ഒരു ലക്ഷം ഡോളറിന്റെ ജാമ്യം ഇവർക്ക് അനുവതിച്ചിട്ടുണ്ട്.  
 
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഇവരുടെ വളർത്തു പൂച്ചയെ കാണാതായിരുന്നു. പൂച്ചയെ കണ്ടെത്താനായി ഇവർ തെരുവുകളിൽ നോട്ടിസുകൾ പതിച്ചിരുന്നു എന്നാൽ പിന്നീട് പൂച്ചയെ തിരികെ കിട്ടിയതായി അയൽ‌വാസികൾ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

'എന്റെ കൈ വിടെടാ, എന്റെ കൈ വിടെടാ'; രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിലുള്ള അടിയുടെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത് (വീഡിയോ)

കേരള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഫേസ്ബുക്ക് പേജിലെ രണ്ട് പോസ്റ്റുകള്‍ മെറ്റ നീക്കം ചെയ്തു

സവാള വില നിയന്ത്രിക്കാന്‍ ശക്തമായ ഇടപെടലുമായി സര്‍ക്കാര്‍; 100 ടണ്‍ സവാള സംഭരിച്ച് 35രൂപ നിരക്കില്‍ വിപണിയിലെത്തിക്കും

30 ദിവസത്തിനുള്ളില്‍ 13 വേദനസംഹാരികള്‍; 31കാരന്റെ വൃക്ക തകരാറിലായി

അടുത്ത ലേഖനം
Show comments