Webdunia - Bharat's app for daily news and videos

Install App

പണമെല്ലാം മയക്കുമരുന്ന് വാങ്ങി തീര്‍ത്തു, കുട്ടികള്‍ക്ക് സമ്മാനം വാങ്ങാന്‍ പണമില്ലാതെ കളിപ്പാട്ടങ്ങള്‍ മോഷ്ടിച്ചതിന് അമ്മ പിടിയില്‍

Webdunia
വ്യാഴം, 18 ഏപ്രില്‍ 2019 (17:32 IST)
കൈയിലുണ്ടായിരുന്ന പണമെല്ലാം മയക്കുമരുന്ന് വാങ്ങാന്‍ ചെലവഴിച്ചതിനാല്‍ കുട്ടികള്‍ക്ക് സമ്മാനം വാങ്ങാന്‍ പണമില്ലാതെ മോഷണം നടത്തിയ യുവതി പിടിയിലായി. അഞ്ച് കുട്ടികളുടെ മാതാവായ അമി ന്യൂപോര്‍ട്ട് എന്ന 29കാരിയാണ് പിടിയിലായത്. കഴിഞ്ഞ വര്‍ഷമാണ് ഈ സംഭവം അരങ്ങേറിയത്. ഈ കുറ്റത്തിന് നാലുമാസം സസ്പെന്‍ഡഡ് ജയില്‍ശിക്ഷ വിധിച്ച കോടതി‍, എമി നഷ്ടപരിഹാരം നല്‍കാനും വിധിച്ചിട്ടുണ്ട്.
 
സ്ഥിരമായി കൊക്കെയിനും ഹെറോയിനും ഉപയോഗിക്കുന്ന അമി കൈയിലുണ്ടായിരുന്ന പണമെല്ലാം അവ വാങ്ങാന്‍ ഉപയോഗിക്കുകയായിരുന്നു. ക്രിസ്മസിന് കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ കൊടുക്കാന്‍ ആഗ്രഹമുണ്ടായെങ്കിലും അമിയുടെ കൈയില്‍ അതിനുള്ള പണമില്ലായിരുന്നു. ഒടുവില്‍ കുട്ടികള്‍ക്കായി കളിപ്പാട്ടങ്ങള്‍ മോഷ്ടിക്കാന്‍ അമി തീരുമാനിക്കുകയായിരുന്നു.
 
ടെസ്കോ, അസ്ഡ, പ്രിമാര്‍ക്ക് എന്നീ ഷോപ്പുകളിലാണ് കഴിഞ്ഞ വര്‍ഷം നവംബറിലും ഡിസംബറിലുമായി പല ദിവസങ്ങളില്‍ അമി കളിപ്പാട്ടമോഷണം നടത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments