Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഭൂട്ടാനിൽ

പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ 10 ധാരണാപത്രങ്ങള്‍ ഒപ്പിടുമെന്ന് ഭൂട്ടാനിലെ ഇന്ത്യന്‍ അംബാസഡര്‍ രുചിരാ കാംബോജ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞു.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഭൂട്ടാനിൽ
, ശനി, 17 ഓഗസ്റ്റ് 2019 (12:29 IST)
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാനിലേക്ക്. ഭൂട്ടാൻ പ്രധാനമന്ത്രി ലോതേ ഷെറിങ്, ഭൂട്ടാന്‍ രാജാവ് ജിഗ്മെ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്ക് തുടങ്ങിയവരുമായി മോദി കൂടിക്കാഴ്ച നടത്തും. രണ്ടാംവട്ടം പ്രധാനമന്ത്രിപദത്തിലെത്തിയതിനു ശേഷം മോദി നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനമാണിത്.
 
പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ 10 ധാരണാപത്രങ്ങള്‍ ഒപ്പിടുമെന്ന് ഭൂട്ടാനിലെ ഇന്ത്യന്‍ അംബാസഡര്‍ രുചിരാ കാംബോജ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞു. അവിടെ അഞ്ച് ഉദ്ഘാടനച്ചടങ്ങുകളിലും മോദി പങ്കെടുക്കും. 2014ൽ ആദ്യമായി പ്രധാനമന്ത്രിയായതിനു ശേഷം മോദി സന്ദര്‍ശിച്ച ആദ്യ രാജ്യവും ഭൂട്ടാനായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സമൃദ്ധിയുടെ പൊന്നിൻ ചിങ്ങം വരവായി

രാജ്യത്ത് സംയുക്‍ത സേനാധിപനെ നിയമിക്കുന്നത് കര, വ്യോമ, നാവിക സേനകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുമെന്ന് കരുതുന്നുണ്ടോ?