Daily Horoscope
✕

ആൺ‌വേഷം കെട്ടി ഫുട്ബോൾ മത്സരം കാണാനെത്തിയ യുവതി പിടിയിൽ

Webdunia
വെള്ളി, 21 സെപ്‌റ്റംബര്‍ 2018 (19:31 IST)
ടെഹ്‌റാന്‍: ആണ്‍വേഷം കെട്ടി ഫുട്‌ബോള്‍ മത്സരം കാണാനെത്തിയ യുവതി പൊലീസിന്റെ പിടിയിലായി. ഇറാൻ തലസ്ഥാനമായ ടെഹ്‌റനിലാണ് സംഭവം‍. അറസ്റ്റിലായ സെയ്‌നബ എന യുവതി പൊലീസ് വാനിലിരുന്ന് തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. 
 
Zeinab_perspolisi_ak8 എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് യുവതി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്ത്. ഇറാനില്‍ സ്ത്രീകള്‍ക്ക് കായിക മത്സരങ്ങള്‍ കാണാനെത്തുന്നതിന് യാതൊരു വിലക്കും നിലനില്‍ക്കുന്നില്ല. എന്നാല്‍ മിക്കപ്പോഴും സ്ത്രീകള്‍ക്ക് ഇത്തരം സ്ഥലങ്ങളില്‍ അനുമതി നിഷേധിക്കാറുണ്ട്. ഇതേ തുടർന്നാണ് യുവതി ആൺ വേഷം കെട്ടി മത്സരം കാണാനെത്തിയത്.
 
ഫുട്‌ബോള്‍ മത്സരം കാണാന്‍ എത്തിയതിന്റെ പേരില്‍ 35 സ്ത്രീകളാ‍ണ് കഴിഞ്ഞ മാര്‍ച്ചില്‍ ഇറാനില്‍ അറസ്റ്റിലായത്. 2018 ഫിഫ ലോകകപ്പ് വേദിയില്‍ ആക്ടിവിസ്റ്റുകള്‍ ഇറാനിലെ ഈ നീതി നിഷേധത്തിനെതിരെ പ്രതിഷേധം നടത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പ് നൽകുന്നത്, പീസ് ബോണ്ടിൽ ഒപ്പിടില്ലെന്ന് ഐസ പ്രസിഡന്റ് നേഹ ബോറ

ഗൗരവമുള്ള കേസുകളിൽ ഭായ്- ഭായ് കളിക്കരുത്, പി എസ് സി ക്രമക്കേട് അന്വേഷണത്തിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

കേരളത്തിൽ ഇന്ന് അതിശക്തമായ മഴ, 3 ജില്ലകളിൽ റെഡ് അലർട്ട്, ഏഴിടങ്ങളിൽ ഓറഞ്ച് അലർട്ട്

എഡിജിപി അജിത് കുമാറിന് തിരിച്ചടി; സസ്‌പെന്‍ഷന്‍ 120 ദിവസത്തേക്ക് കൂടി നീട്ടി

കേരളത്തിലെ മിന്നല്‍ സാധ്യതയേറിയ മേഖല കണ്ടെത്തി; ഈ ജില്ല ജാഗ്രത പാലിക്കണം

അടുത്ത ലേഖനം
Show comments