Publish Date: Mon, 06 Nov 2023 (08:48 IST)
Updated Date: Mon, 06 Nov 2023 (08:50 IST)
ഗാസയില്‍ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രായേല്‍. കൊല്ലപ്പെട്ടവരില്‍ പകുതിയോളം പേര്‍ കുട്ടികള്‍. ഇസ്രായേലും ഹമാസ് തമ്മിലുള്ള യുദ്ധം ആരംഭിച്ച് നാളെ ഒരു മാസം തികയുകയാണ്. ഗാസയിലെ മരണസംഖ്യ 9770 ആയിരിക്കുകയാണ്. ഇതില്‍ കൊല്ലപ്പെട്ടവരില്‍ 4000 അധികം പേര്‍ കുട്ടികളാണ്.
അതേസമയം ലബനനില്‍ ഇസ്രായേല്‍ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. സാധാരണക്കാരാണ് കൊല്ലപ്പെട്ടത്.