Publish Date: Mon, 01 Feb 2021 (16:52 IST)
Updated Date: Mon, 01 Feb 2021 (16:54 IST)
മ്യാന്‍മറില്‍ പട്ടാളം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഒരു വര്‍ഷത്തേക്ക്. ഇതോടെ രാജ്യത്തിന്റെ അധികാരം പ്രതിരോധ സേന തലവന്‍ മിങ് ആങ് ഹ്ലാങിന്റെ കൈയിലായി. തിരഞ്ഞെടുപ്പില്‍ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ചാണ് പട്ടാളം ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ചത്. പട്ടാളം അവരുടെ സ്വന്തം ടെലിവിഷനിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ തടവിലാക്കപ്പെട്ട നോബല്‍ സമ്മാന ജേതാവ് സൂചിയുള്‍പ്പെടെയുള്ള നേതാക്കള്‍ സൈന്യവുമായി അസ്വാരസ്യത്തിലായിരുന്നു.
അതേസമയം മ്യാന്‍മറിലെ പട്ടാള അട്ടിമറിയില്‍ കടുത്ത ആശങ്ക ഇന്ത്യ അറിയിച്ചിട്ടുണ്ട്. ജനാധിപത്യത്തിലേക്കുള്ള മ്യാന്‍മറിന്റെ പരിവര്‍ത്തനത്തെ ഇന്ത്യ എക്കാലവും പിന്തുണച്ചിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരുകയാണെന്നും വിദേശകാര്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സൈന്യം മ്യാന്‍മറിന്റെ ഭരണം പിടിച്ചെടുത്തത്. മ്യാന്‍മറില്‍ ഒരു വര്‍ഷത്തേക്ക് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. നേതാക്കളെയെല്ലാം അറസ്റ്റിലായിട്ടുണ്ട്.
ശ്രീനു എസ്
Publish Date: Mon, 01 Feb 2021 (16:52 IST)
Updated Date: Mon, 01 Feb 2021 (16:54 IST)