Publish Date: Mon, 01 Feb 2021 (16:14 IST)
Updated Date: Mon, 01 Feb 2021 (16:16 IST)
പട്ടാള അട്ടിമറിയില്‍ തടവിലാക്കപ്പെട്ട സൂചിയുള്‍പ്പെടെയുള്ള നേതാക്കളെ വിട്ടയച്ചില്ലെങ്കില്‍ തിരിച്ചടിക്കുമെന്ന് മ്യാന്‍മര്‍ പട്ടാളത്തോട് അമേരിക്ക. മ്യാന്‍മറിന്റെ ജനാധിപത്യത്തിലേക്കുള്ള മാറ്റത്തേയാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും വൈറ്റ് ഹൗസ് വക്താവ് ജെന്‍ പാകി പറഞ്ഞു.
അതേസമയം മ്യാന്‍മറിലെ പട്ടാള അട്ടിമറിയില്‍ കടുത്ത ആശങ്ക ഇന്ത്യ അറിയിച്ചിട്ടുണ്ട്. ജനാധിപത്യത്തിലേക്കുള്ള മ്യാന്‍മറിന്റെ പരിവര്‍ത്തനത്തെ ഇന്ത്യ എക്കാലവും പിന്തുണച്ചിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരുകയാണെന്നും വിദേശകാര്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സൈന്യം മ്യാന്‍മറിന്റെ ഭരണം പിടിച്ചെടുത്തത്. മ്യാന്‍മറില്‍ ഒരു വര്‍ഷത്തേക്ക് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. നേതാക്കളെയെല്ലാം അറസ്റ്റിലായിട്ടുണ്ട്.
ശ്രീനു എസ്
Publish Date: Mon, 01 Feb 2021 (16:14 IST)
Updated Date: Mon, 01 Feb 2021 (16:16 IST)