Daily Horoscope
✕

പ്രകൃതിയുടെയും മാനവ ജീവിതത്തിന്‍റെയും തനിമയില്‍ അട്ടപ്പാടി !

പ്രകൃതിയുടെ തനിമയില്‍ അട്ടപ്പാടി

Webdunia
തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (15:05 IST)
പ്രകൃതിയുടെയും മാനവ ജീവിതത്തിന്‍റെയും തനിമ തേടിയുള്ള യാത്രകള്‍ ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് ആത്മസംതൃപ്തി നല്‍കുന്ന യാത്രയാകും പാലക്കാട് ജില്ലയിലെ മലനിരയായ അട്ടപ്പാടിയിലേക്കുള്ളത്. പാലക്കാടിന്‍റെ വടക്ക് കിഴക്കന്‍ മേഖലയില്‍ 827 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് അട്ടപ്പാടി മലകള്‍.
 
കാടും മലകളും പുഴകളും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന മനുഷ്യരും എല്ലാം ചേരുന്ന ഒരു അപൂര്‍വ്വ സുന്ദര പ്രദേശമാണ് അട്ടപ്പാടി. കേരളത്തിലെ ഏറ്റവും വലിയ ആദിവാസി സെറ്റില്‍മെന്‍റുകളില്‍ ഒന്നാണ് അട്ടപ്പാടി. ഇരുളര്‍ മുദുഗര്‍ തുടങ്ങി നിരവധി ആദിവാസി വിഭാഗങ്ങള്‍ അട്ടപ്പാടിയിലുണ്ട്.
 
ഇവരുടേതായ പ്രത്യേക ആഘോഷങ്ങളും ഉത്സവങ്ങളും നിറമുള്ള കാഴ്ചകളാണ് ഒരു സഞ്ചാരിക്ക് സമ്മാനിക്കുന്നത്. മല്ലീശ്വരന്‍ എന്ന കൊടുമുടി ശിവലിംഗമായി കരുതി ആരാധിക്കുന്നവരാണ് ഇവിടത്തെ ആദിവാസികള്‍. മല്ലീശ്വര ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവമാണ് ഇവരുടെ ഏറ്റവും വലിയ ആഘോഷം.
 
കാവേരി നദിയുടെ കൈവഴികളാണ് അട്ടപ്പാടിയുടെ ജൈവ വ്യവസഥയെ സമ്പന്നമാക്കുന്നത്. ഇതിന്‍ പുറമേ അട്ടപ്പാടിയുടെ വികസനത്തിനായി രൂപീകരിച്ച അഹാഡ്സിന്‍റെ പ്രവര്‍ത്തനത്തിന്‍റെ ഫലമായി വന്ന മാറ്റങ്ങളും സഞ്ചാരികള്‍ക്ക് അപൂര്‍വ്വ അനുഭവമാകും.
 
മണ്ണാര്‍കാട് നിന്ന് 38 കിലോമീറ്റര്‍ അകലെയാണ് അട്ടപ്പാടി. അഗളിയിലെ ചില ഹോട്ടലുകളും ഗസ്റ്റ് ഹൌസുകളുമാണ് ഇവിടെ ലഭ്യമായ താമസ സൌകര്യം. നാല്‍പ്പത് കിലോമീറ്റര്‍ അകലെയുള്ള പാലക്കാടാണ് ഏറ്റവും അടുത്ത റെയില്‍‌വേ സ്റ്റേഷന്‍. കോയമ്പത്തൂരിലാണ് അട്ടപ്പാടിയുടെ ഏറ്റവും അടുത്ത വിമാനത്താവളം ഉള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മട്ടാഞ്ചേരിയിലെ ഗ്യാങ്, തലവൻ മമ്മൂട്ടി; വില്ലൻ ആസിഫോ?

രാവണൻ അത്ര മോശക്കാരനല്ലെന്ന് സായ് പല്ലവി, രാവണനെ സ്നേഹിക്കുന്ന സീതയോ?, നടിക്കെതിരെ വിമർശനം

പെഡ്ഡിയിൽ മോശമായാണ് എന്നെ ചിത്രീകരിച്ചത്, എന്റെ പ്രിവിലേജ് ഉപയോഗിക്കാമായിരുന്നു, പക്ഷേ.. ജാൻവി കപൂർ

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്‌സി പന്നു

നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തർപ്രദേശിൽ മുസ്ലീം മുഖ്യമന്ത്രിയോ?, ഒവൈസിയുടേത് അതിമോഹം, വിമർശനവുമായി യോഗി

എക്‌സപീരിയൻസ് ടൂറിസത്തിൽ പുതിയ അധ്യായം തുറന്ന് എറേൽ; ഇന്ത്യയിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് സ്‌പൈസസ് എക്‌സ്പീരിയൻസ് സെന്റർ

ആയുധധാരികളായ നക്സലുകളെ തുടച്ചുനീക്കി, ഇനി രാജ്യത്തെ ദിമാഗി നക്സലുകളിൽ നിന്ന് രക്ഷിക്കണം : മോദി

ആശിച്ച് വാങ്ങിയ വണ്ടികൾ നശിക്കുന്നു, മോദി ജി.. ശരിക്കും പെട്രോളിൽ എത്ര എഥനോളുണ്ട് : രാഹുൽ ഗാന്ധി

തെക്കന്‍ ഇറാന്റെ ഭാഗങ്ങളില്‍ സ്‌ഫോടനം, ഒമാന്‍ കടലില്‍ കപ്പല്‍ ആക്രമിച്ച് യുഎസ്

അടുത്ത ലേഖനം
Show comments