Daily Horoscope

കപ്പ ബാക്കിവന്നോ ? എങ്കിലിതാ കപ്പകൊണ്ടൊരു പലഹാരം !

Webdunia
വ്യാഴം, 29 നവം‌ബര്‍ 2018 (20:02 IST)
കപ്പ വർഷങ്ങളായി നമ്മുടെ ആഹാര ശീലത്തിൽ പ്രധാനിയാണ്, നല്ല കപ്പയും മീൻ‌കറിയുമുണ്ടെങ്കിൽ പിന്നെ ഒന്നും വേണ്ട എന്ന് പറയുന്നവരാണ് നമ്മൾ. കപ്പ അങ്ങനെ ബാക്കി വരുന്ന പതിവില്ലാ എങ്കിലും ബാക്കി വന്നാൽ വിഷമിക്കേണ്ട. അതുകൊണ്ട് ഉഗ്രനൊരു പലഹാരം തന്നെ തയ്യാറാക്കാം
 
ആവശ്യമായ ചേരുവകള്‍
 
കപ്പ പുഴുങ്ങിയത് കഷ്ണങ്ങള്‍ ആക്കിയത് - രണ്ട് കപ്പ്
ചെറിയുള്ളി - അഞ്ച് എണ്ണം
മുളക്‌പൊടി - ഒരു ടേബിള്‍ സ്പൂണ്‍
കടുക് - ആവശ്യത്തിന്
കറിവേപ്പില - ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്
 
തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം 
 
ഒരു പാനിൽ എണ്ണ ചൂടാക്കുക. ഇതിലേക്ക് കടുകിട്ട് പൊട്ടിച്ച ശേഷം ചെറിയ ഉള്ളി അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് മൂപ്പിച്ചെടുക്കുക. ഇത് നന്നായി മൂത്തുകഴിയുമ്പോൾ മുളകുപൊടി ചേർത്ത് പച്ചമണം മറുന്നത് വരെ മൂപ്പിക്കുക. 
 
ഇനി ചെറുതായി മുറിച്ചുവച്ചിരിക്കുന്ന പുഴുങ്ങിയ കപ്പ ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കാം. ഈ സമയം ഉപ്പും ചേർക്കണം ഇനി അൽ‌പ നേരം ചെറിയ തീയിൽ വേവിച്ച് തീ ഓഫ് ചെയ്യാം. നല്ല രുചിയുള്ള ഒരു കപ്പ പലഹാരം അനായാസം തയ്യാർ. 

വായിക്കുക

കഴിഞ്ഞ മത്സരത്തിൽ പോലും സെഞ്ചുറി നേടി, രോഹിത്തിന് ലോകകപ്പിൽ സ്ഥാനമുറപ്പ്, ഉറച്ച പിന്തുണ നൽകി ബിസിസിഐ സെക്രട്ടറി

പണത്തിനായി ടീച്ചർമാരുടെയും സഹപാഠികളുടെയും മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ടെലഗ്രാം വഴി പ്രചരിപ്പിച്ചു, കോളേജ് വിദ്യാർഥി പിടിയിൽ

നമ്മള്‍ മറ്റുള്ളവരുടെ അടിമകളാണോ: ടാറ്റ കെമിക്കല്‍സിനോട് രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കെനിയന്‍ പ്രസിഡന്റ് ഉത്തരവിട്ടു

ഒരു റൺ പോലും വഴങ്ങാതെ 3 വിക്കറ്റ് ,ഒപ്പം മറ്റൊരു നാഴികകല്ലും, വനിത ടി20യിൽ റെക്കോർഡ് നേട്ടം കളറാക്കി ദീപ്തി ശർമ

ഓണം ബമ്പർ പോയത് ബെത്ലഹേമിലേക്ക്, 200 കോടി കളക്ഷനും മറികറ്റന്ന് നിവിൻ പോളി ചിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

മെനോപോസ് ലൈംഗികജീവിതം അവസാനിപ്പിക്കുമോ?, പഠനങ്ങൾ പറയുന്നത് മറ്റൊന്ന്!

പ്ലാസ്റ്റിക് കട്ടിങ് ബോര്‍ഡുകളും സുഗന്ധമെഴുകുതിരികളും ഉടന്‍ വീട്ടില്‍ നിന്ന് നീക്കുക!

വീടിനുള്ളില്‍ വസ്ത്രങ്ങള്‍ ഉണക്കുന്നത് പതിവാണോ; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഫോണിൽ നോക്കി ഭക്ഷണം കഴിച്ചാലുള്ള ദോഷങ്ങൾ

കുട്ടികളെ അമിതമായി പ്രൊട്ടക്ട് ചെയ്യരുത്! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments