Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ആചാരം തെറ്റിയാല്‍ ദോഷമാണോ ? ബലമായ സംശയം തന്നെ...

ആചാരം തെറ്റിയാല്‍ ദോഷമാണോ ? ബലമായ സംശയം തന്നെ...

എ കെ ജെ അയ്യര്‍

, ബുധന്‍, 16 ജൂണ്‍ 2021 (17:33 IST)
നമുക്ക് മുന്നേ നമ്മെ തുടര്‍ന്ന് വരുന്നത് എന്നാണ് ആചാരങ്ങള്‍ കൊണ്ട് അര്‍ഥമാക്കുന്നത്. ചിലര്‍ ലോക വ്യാപാരത്തെ മാനിക്കുമ്പോള്‍ മറ്റു ചിലര്‍ മാനിക്കുന്നില്ല. ഇതിനു കാരണമായി പറയുന്നത് ആചാരങ്ങളില്‍ അനാചാരവും ഉണ്ടായിരിക്കാം എന്നാണ്. അതുകൊണ്ടാണ് കലിയുഗത്തില്‍ ആചാരങ്ങള്‍ തെറ്റിയാല്‍ പാവം ഉണ്ടെന്നു പറയാന്‍ കഴിയില്ലെന്ന് വിശ്വസിക്കുന്നത്.
 
ഇതിനു പ്രധാന കാരണം ആചാരം എന്ന് ഉദ്ദേശിച്ച് അനാചാരം ചെയ്താലും പാവമാണല്ലോ എന്നതാണ്. ഇതിനൊപ്പം ആചാരങ്ങളില്‍ പാലിക്കുന്നത് കൊണ്ട് മറ്റൊരു ഗൂഢമായ അര്‍ത്ഥവുമുണ്ട്.  ആചാരങ്ങള്‍ പാലിക്കുന്നതുകൊണ്ട് മറ്റാര്‍ക്കും തന്നെ പീഢ ഉണ്ടാകാന്‍ പാടില്ല. ഇതിനൊപ്പം ആചാരങ്ങള്‍ പാലിക്കുന്നത് കാണുമ്പോള്‍ അര്‍ഥവത്താണെന്നും തോന്നും. ഇതാണ് ആചാരങ്ങളെ തിരിച്ചറിയാനൊരു വഴി.
 
അതുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള ആചാരങ്ങള്‍ പാലിക്കുമ്പോള്‍ അതിനു നാലു വഴികളുണ്ടെന്നാണ് രീതി. ഇതില്‍ ആദ്യത്തേത് മറ്റൊരാള്‍ക്കും ശല്യമാകാത്തതും അരോചകമാകാത്തതും ആയി മനോധര്‍മ്മം അനുസരിച്ചുള്ള രീതി. രണ്ടാമത്തേതാകട്ടെ ശാസ്ത്രങ്ങള്‍ പരിശോധിച്ച് ശാസ്ത്രീയമായി പാലിക്കുന്നത്. അടുത്തത് ആചാര്യന്മാരില്‍ നിന്നോ ഗുരുക്കന്മാരില്‍ നിന്നോ കേട്ടറിയുന്ന രീതിയായ ആചാര്യം. അവസാനമായി ഈ രീതിയില്‍ ചെയ്യാം, ഇത് ചെയ്യരുത് എന്ന രീതിയില്‍ പാരമ്പര്യമായ രീതിയിലുള്ളത്.
 
ആചാരങ്ങളില്‍ ശ്രദ്ധാലുവായിരിക്കണം. അതാണ് ആചാരങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നതും. അത്തരത്തിലുള്ള ശ്രദ്ധ കൊണ്ട് ജ്ഞാനമുണ്ടാകും എന്നതാണ് പരമമായ സത്യം. നിരാഹങ്കാരത്തോടെ ശ്രദ്ധാ ഭക്തി ശുദ്ധിയോടെ എന്താചാരിച്ചാലും ദോഷമില്ല എന്നതാണ് ഇപ്പോഴും നല്ലത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മിഥുനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്നു തുറക്കും