Publish Date: Mon, 14 Jun 2021 (10:34 IST)
Updated Date: Mon, 14 Jun 2021 (10:38 IST)
മിഥുനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്നു തുറക്കും. ഇന്ന് പ്രത്യേക പൂജകളൊന്നും തന്നെയില്ല. ഇന്ന് വൈകുന്നേരം അഞ്ചുമണിക്കാണ് നടതുറക്കുന്നത്. കൊറോണ സാഹചര്യമായതിനാല്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം ഇല്ല. ക്ഷേത്രമേല്‍ശാന്ത്രി വികെ ജയരാജ് പോറ്റിയാണ് നടതുറന്ന് ദീപം തെളിയിക്കുന്നത്.
നാളെ മുതല്‍ ആരംഭിക്കുന്ന പൂജകള്‍ ഈമാസം 19ന് അവസാനിക്കും. 19രാത്രി എട്ടുമണിക്കാണ് ഹരിവരാസനം പാടി നട അടയ്ക്കുന്നത്. അതേസമയം കര്‍ക്കിടക മാസ പൂജകള്‍ക്കായി ജൂലൈ 16ന് തുറക്കുന്ന നട ജൂലൈ 21നാണ് അടയ്ക്കുന്നത്.