Publish Date: Sat, 23 Apr 2022 (16:27 IST)
Updated Date: Sat, 23 Apr 2022 (16:29 IST)
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസം ഭണ്ഡാരം തുറന്ന് എണ്ണിയപ്പോള്‍ ലഭിച്ചത് 5,74,64,289 രൂപ. ഇന്നു വൈകുന്നേരം ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായപ്പോഴുള്ള കണക്കാണിത്. 3കിലോ 098 ഗ്രാം 100 മില്ലിഗ്രാം സ്വര്‍ണ്ണവും, 11കിലോ 630 ഗ്രാം വെള്ളിയും ലഭിച്ചു. നിരോധിച്ച ആയിരം രൂപയുടെ 70കറന്‍സിയും 500 ന്റെ 84 കറന്‍സിയും ലഭിച്ചു. എസ്.ബി.ഐ കിഴക്കേ നട ശാഖയ്ക്കായിരുന്നു ഭണ്ഡാരം എണ്ണല്‍ ചുമതല.