Daily Horoscope
✕

നിങ്ങള്‍ തടി വയ്ക്കാന്‍ കാരണം ഉറക്കവും !

ദിവസത്തില്‍ ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ കൃത്യമായി ഉറങ്ങണം

രേണുക വേണു
ബുധന്‍, 23 ഒക്‌ടോബര്‍ 2024 (13:20 IST)
അമിതവണ്ണവും കുടവയറും ആരോഗ്യത്തെ എത്രത്തോളം പ്രതികൂലമായി ബാധിക്കുമെന്ന് നമുക്ക് അറിയാമല്ലോ? അമിതമായി ഭക്ഷണം കഴിക്കുന്നത് മാത്രമല്ല നിങ്ങളുടെ ശരീരഭാരം വര്‍ധിക്കാന്‍ കാരണം. നിങ്ങളുടെ ഒരു ദിവസത്തെ ഉറക്കം ശരീരഭാരത്തെ നിയന്ത്രിക്കുമെന്ന് മനസിലാക്കുക. കൃത്യമായി ഉറക്കം ലഭിക്കാത്തവരില്‍ അമിതവണ്ണവും കുടവയറും കാണപ്പെടുന്നു. 
 
ദിവസത്തില്‍ ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ കൃത്യമായി ഉറങ്ങണം. ഉറക്കം കൃത്യമല്ലെങ്കില്‍ അത് പൊണ്ണത്തടിയിലേക്ക് നയിക്കും. ഉറക്കം കൃത്യമല്ലെങ്കില്‍ നിങ്ങളില്‍ വിശപ്പ് രൂക്ഷമായി കാണപ്പെടും. ഇതേ തുടര്‍ന്ന് നിങ്ങള്‍ അമിതമായി ഭക്ഷണം കഴിക്കും. 
 
ഉറക്കക്കുറവ് ഉള്ളവര്‍ രാത്രി ഏറെ വൈകിയും ഭക്ഷണം കഴിക്കുന്ന ശീലത്തിനു അടിമകളാകും. സ്ഥിരമായ ഉറക്കക്കുറവ് ഹോര്‍മോണ്‍ ബാലന്‍സിനെ പ്രതികൂലമായി ബാധിക്കുന്നു. തല്‍ഫലമായി വിശപ്പിനെയും മെറ്റാബോളിസത്തേയും സ്വാധീനിക്കുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടും. ഉറക്കം കുറയുമ്പോള്‍ കോര്‍ട്ടിസോള്‍, ഇന്‍സുലിന്‍ എന്നീ ഹോര്‍മോണുകള്‍ ശരീരത്തില്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടും. ഇത് അമിത വണ്ണത്തിലേക്ക് നയിക്കുന്നു. രാത്രിയിലെ ഉറക്കം കൃത്യമായില്ലെങ്കില്‍ അത് നിങ്ങളുടെ ദഹനവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. ഉറക്കക്കുറവ് പ്രമേഹം അടക്കമുള്ള ജീവിതശൈലി രോഗങ്ങളിലേക്ക് നയിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലെക്‌സസ് ES 350h ഹൈബ്രിഡ് സെഡാൻ കേരള വിപണിയിൽ; 20 ആഡംബര കാറുകളുടെ മെഗാ ഡെലിവറിയും

ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം; മൊജ്തബ ഖമനേയിയെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തെന്ന് റിപ്പോര്‍ട്ട്

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ട്രംപിനോടുള്ള എതിര്‍പ്പ് റെക്കോര്‍ഡ് നിലയിലെന്ന് നിരീക്ഷകര്‍

ശബരിമല പ്രതിസന്ധി: സ്‌പെഷ്യൽ ടീമിനെ വെച്ച് ഉത്സവം നടത്താൻ ആലോചിക്കുമെന്ന് ദേവസ്വം മന്ത്രി

ഇന്ത്യന്‍ ടോയ്ലറ്റ് വെസ്റ്റേണ്‍ ടോയ്ലറ്റ്: നിങ്ങളുടെ ആരോഗ്യത്തിന് ഏതാണ് നല്ലത്?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചില മുട്ടകള്‍ക്ക് കടും ഓറഞ്ച് നിറത്തിലുള്ള മഞ്ഞക്കരു ഉള്ളത് എന്തുകൊണ്ട്

ഹൃദ്രോഗവും ക്യാന്‍സറും വര്‍ധിക്കാന്‍ കാരണമെന്ത്? മഹാരാഷ്ട്ര ഭക്ഷ്യ കമ്മീഷണര്‍ വിശദീകരിക്കുന്നു

ചൂട് സമയത്ത് എസി പൊട്ടിത്തെറിക്കുമോ? ഇക്കാര്യങ്ങള്‍ അറിയണം

വൃക്ക അപകടത്തിലാണെന്ന എട്ട് സൂചനകള്‍ ഇവയാണ്

ജോലി കാരണം ചെറുപ്പക്കാരില്‍ പ്രമേഹ സാധ്യത വര്‍ദ്ധിക്കുന്നു; ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments