Webdunia - Bharat's app for daily news and videos

Install App

ഇറച്ചി കറി വയ്ക്കുമ്പോള്‍ ഇഞ്ചി ചേര്‍ക്കാന്‍ മറക്കരുത്; ഗുണങ്ങള്‍ ചില്ലറയല്ല

ഇഞ്ചിനീരില്‍ ഉപ്പ് ചേര്‍ത്ത് കഴിക്കുന്നത് വയറുവേദന മാറാന്‍ സഹായിക്കും

രേണുക വേണു
തിങ്കള്‍, 20 മെയ് 2024 (20:26 IST)
നമ്മുടെ അടുക്കളയിലെ നിത്യോപയോഗ സാധനമാണ് ഇഞ്ചി. കറികള്‍ക്ക് രുചി പകരാന്‍ മാത്രമല്ല ഇഞ്ചിക്ക് ഒട്ടേറെ ആരോഗ്യ ഗുണങ്ങളും ഉണ്ട്. ഇഞ്ചിയില്‍ ഒരുപാട് തരത്തിലുള്ള ആല്‍ക്കലോയ്ഡ് അടങ്ങിയിട്ടുണ്ട്. ഈ ആല്‍ക്കലോയ്ഡുകളാണ് പലവിധ ഗുണങ്ങളും നല്‍കുന്നത്. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാമ് ജിഞ്ചറോള്‍. 
 
ദഹനക്കേടിന് ഇഞ്ചി വളരെ നല്ലതാണ്. ദഹിക്കാന്‍ കൂടുതല്‍ സമയം ആവശ്യമായ ഇറച്ചി വിഭവങ്ങള്‍ പാകം ചെയ്യുമ്പോള്‍ നിര്‍ബന്ധമായും ഇഞ്ചി ചേര്‍ക്കണം. ഇഞ്ചിനീരും നാരങ്ങാനീരും ചാലിച്ച് കുടിക്കുന്നത് ദഹനക്കേടും ഗ്യാസ്ട്രബിളും കുറയാന്‍ നല്ലതാണ്. 
 
ഇഞ്ചിനീരില്‍ ഉപ്പ് ചേര്‍ത്ത് കഴിക്കുന്നത് വയറുവേദന മാറാന്‍ സഹായിക്കും. സന്ധി വേദന, എല്ല് തേയ്മാനം, നീര് എന്നിവയ്ക്കെല്ലാം ഇഞ്ചി വളരെ ഫലപ്രദമാണ്. 
 
ഇഞ്ചിനീരും സമം നല്ലെണ്ണയും കാച്ചി ആഴ്ചയില്‍ രണ്ട് ദിവസം തലയില്‍ തേച്ചു കുളിച്ചാല്‍ ജലദോഷവും തലവേദനയും മാറികിട്ടും. ഇഞ്ചിനീരില്‍ ജീരകവും കുരുമുളകും സമം ചേര്‍ത്ത് കഴിച്ചാല്‍ പുളിച്ചുതികട്ടല്‍, അരുചി എന്നിവ മാറികിട്ടും. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

നെറ്റിൻ്റെ റിസൾട്ട് എവിടെ?, പരീക്ഷ കഴിഞ്ഞ് ഒരു മാസമായിട്ടും ഉത്തരസൂചിക പോലുമില്ല, ആശങ്കയിൽ വിദ്യാർഥികൾ

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

Lionel Messi: ഫൈനലിൽ മെസി എത്ര തവണ പന്ത് തൊട്ടു?

കഠിനമായ വ്യായാമങ്ങള്‍ വേണ്ട; സാമന്ത റൂത്ത് പ്രഭു വീക്കം കുറയ്ക്കുന്നതിനുള്ള ഏഴ് പ്രഭാത ശീലങ്ങള്‍ പങ്കുവയ്ക്കുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

World Breast Feeding Week 2026: മുലയൂട്ടുന്ന അമ്മമാർ കഴിക്കേണ്ട ഭക്ഷണ സാധനങ്ങൾ

മഴ സമയത്ത് ജലം മലിനമാകും; മലിനജലം കുടിക്കുമ്പോള്‍ ശരീരത്തില്‍ എന്ത് സംഭവിക്കുമെന്നറിയണം

രോഗനിര്‍ണയത്തിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രത്യക്ഷപ്പെടുന്ന പ്രീ ഡയബറ്റിസിന്റെ ലക്ഷണങ്ങള്‍ ഇവയാണ്

സവോള ഉപയോഗിക്കുമ്പോള്‍ ഇത് ശ്രദ്ധിക്കണം; ആരോഗ്യത്തിന് ഹാനികരം!

ഇന്ത്യയില്‍ കൗമാരക്കാരിലും യുവാക്കളിലും ഹൃദയാഘാത സാധ്യത ആശങ്കാജനകമായ രീതിയില്‍ ഉയര്‍ന്നിട്ടുണ്ടെന്ന് പഠനം

അടുത്ത ലേഖനം
Show comments