Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിവസവും പിസ്ത കഴിക്കുന്നത് ആരോഗ്യത്തിനു എത്ര ഗുണം ചെയ്യുമെന്നോ?

Pista, Health Benefits of Pista, Pista Qualities, Pista is good, Pista good for Health
Pista

പ്രായമാകുമ്പോൾ സംഭവിക്കുന്ന കാഴ്ച മങ്ങൽ മറികടക്കാൻ ദിവസവും രണ്ട് പിടി പിസ്ത കഴിച്ചാൽ മതി.  പ്രായമായവരിൽ കാഴ്ച നഷ്ടപ്പെടാനുള്ള പ്രധാന കാരണമായ മാക്യുലർ ഡീജനറേഷൻ തടയാൻ പിസ്തയിൽ അടങ്ങിയ ല്യൂട്ടിൻ സഹായിക്കുമെന്ന് കണ്ടെത്തി.
 
കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത സസ്യ പിഗ്മെന്റായ ല്യൂട്ടിൻ പിസ്തയിൽ അടങ്ങിയിട്ടുണ്ട്. ഉപ്പില്ലാത്തതും, പുറംതോട് നീക്കം ചെയ്തതും, ഉണക്കി വറുത്തതുമായ രണ്ട് പിടി പിസ്ത ദൈനംദിന ഭക്ഷണത്തിൽ ചേർത്ത ആളുകളുടെ മാക്കുലാർ പിഗ്മെന്റ് ഒപ്റ്റിക്കൽ ഡെൻസിറ്റി (MPOD) വെറും ആറ് ആഴ്ചകൾക്കുള്ളിൽ ഗണ്യമായ പുരോഗതി പ്രകടമാക്കിയതായി ഗവേഷകർ നിരീക്ഷിച്ചു.
 
പിസ്ത രുചികരമായ ലഘുഭക്ഷണം മാത്രമല്ല, അവയ്ക്ക് കണ്ണുകളുടെ ആരോ?ഗ്യം മെച്ചപ്പെടുത്തും. ശരീരഭാരം നിയന്ത്രിക്കാനും കുടലിലെ നല്ല ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കാനും ഇവ സഹായിക്കും. രക്തസമ്മർദം, കൊളസ്‌ട്രോൾ എന്നിവ നിയന്ത്രിക്കാനും ഇവ സഹായിക്കുന്നു.
 
കാത്സ്യം, അയേൺ, സിങ്ക് എന്നിവ പിസ്തയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ വൈറ്റമിൻ എ, ബി 6, വൈറ്റമിൻ കെ, സി, ഇ തുടങ്ങിയ ജീവകങ്ങളും ബീറ്റാ കരോട്ടിൻ, ഫൈബർ, ഫോസ്ഫറസ്, പ്രോട്ടീൻ, ഫോളേറ്റ്, തയാമിൻ തുടങ്ങിയ ഘടകങ്ങളും പിസ്തയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലബന്ധം തടയാന്‍ ഏറ്റവും മികച്ചത് മധുരക്കിഴങ്ങും ബദാമും; ഇക്കാര്യങ്ങള്‍ അറിയാമോ