Webdunia - Bharat's app for daily news and videos

Install App

ഇറച്ചി കറി വയ്ക്കുമ്പോള്‍ ഇഞ്ചി ധാരാളം ചേര്‍ക്കുക

ദഹനക്കേടിന് ഇഞ്ചി വളരെ നല്ലതാണ്

രേണുക വേണു
തിങ്കള്‍, 14 ഏപ്രില്‍ 2025 (14:19 IST)
നമ്മുടെ അടുക്കളയിലെ നിത്യോപയോഗ സാധനമാണ് ഇഞ്ചി. കറികള്‍ക്ക് രുചി പകരാന്‍ മാത്രമല്ല ഇഞ്ചിക്ക് ഒട്ടേറെ ആരോഗ്യ ഗുണങ്ങളും ഉണ്ട്. ഇഞ്ചിയില്‍ ഒരുപാട് തരത്തിലുള്ള ആല്‍ക്കലോയ്ഡ് അടങ്ങിയിട്ടുണ്ട്. ഈ ആല്‍ക്കലോയ്ഡുകളാണ് പലവിധ ഗുണങ്ങളും നല്‍കുന്നത്. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ് ജിഞ്ചറോള്‍. 
 
ദഹനക്കേടിന് ഇഞ്ചി വളരെ നല്ലതാണ്. ദഹിക്കാന്‍ കൂടുതല്‍ സമയം ആവശ്യമായ ഇറച്ചി വിഭവങ്ങള്‍ പാകം ചെയ്യുമ്പോള്‍ നിര്‍ബന്ധമായും ഇഞ്ചി ചേര്‍ക്കണം. ഇഞ്ചിനീരും നാരങ്ങാനീരും ചാലിച്ച് കുടിക്കുന്നത് ദഹനക്കേടും ഗ്യാസ്ട്രബിളും കുറയാന്‍ നല്ലതാണ്. 
 
ഇഞ്ചിനീരില്‍ ഉപ്പ് ചേര്‍ത്ത് കഴിക്കുന്നത് വയറുവേദന മാറാന്‍ സഹായിക്കും. സന്ധി വേദന, എല്ല് തേയ്മാനം, നീര് എന്നിവയ്‌ക്കെല്ലാം ഇഞ്ചി വളരെ ഫലപ്രദമാണ്. 
 
ഇഞ്ചിനീരും സമം നല്ലെണ്ണയും കാച്ചി ആഴ്ചയില്‍ രണ്ട് ദിവസം തലയില്‍ തേച്ചു കുളിച്ചാല്‍ ജലദോഷവും തലവേദനയും മാറികിട്ടും. ഇഞ്ചിനീരില്‍ ജീരകവും കുരുമുളകും സമം ചേര്‍ത്ത് കഴിച്ചാല്‍ പുളിച്ചുതികട്ടല്‍, അരുചി എന്നിവ മാറികിട്ടും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചില മാസങ്ങളില്‍ നിങ്ങളുടെ മുടി കൂടുതല്‍ കൊഴിയുന്നതിന്റെ കാരണങ്ങള്‍ ഇവയാണ്

കോൺവെക്കേഷന് ചീഫ് ജസ്റ്റിസ് വേണ്ടെന്ന് നിയമവിദ്യാർഥികൾ, അഭിഭാഷകരായി എൻറോൾ ചെയ്യിക്കരുതെന്ന് ബാർ കൗൺസിൽ ഉത്തരവ്, പ്രതിഷേധം വന്നതോടെ തിരുത്തി

പാക്കേജ്ഡ് ഭക്ഷണസാധനങ്ങളില്‍ ഉപ്പ്, പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവയുടെ ലേബലുകള്‍ പതിച്ചിട്ടില്ല; FSSAIയോട് സുപ്രീം കോടതി വിശദീകരണം തേടി

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

നെറ്റിൻ്റെ റിസൾട്ട് എവിടെ?, പരീക്ഷ കഴിഞ്ഞ് ഒരു മാസമായിട്ടും ഉത്തരസൂചിക പോലുമില്ല, ആശങ്കയിൽ വിദ്യാർഥികൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

വയര്‍ കുറയാത്തതിന്റെ പ്രധാനകാരണം ഇതാണ്!

ചില മാസങ്ങളില്‍ നിങ്ങളുടെ മുടി കൂടുതല്‍ കൊഴിയുന്നതിന്റെ കാരണങ്ങള്‍ ഇവയാണ്

കുട്ടികള്‍ക്ക് പാല്‍ കൊടുക്കേണ്ടത് രാവിലെയാണ്, ഇക്കാര്യങ്ങള്‍ അറിയണം

ആണ്‍കുട്ടികളും HPV വാക്‌സിനേഷന്‍ എടുക്കണോ? ഇക്കാര്യങ്ങള്‍ അറിയണം

വിറ്റാമിന്‍ ഡി കൂടുതല്‍ അടങ്ങിയ 7 ഭക്ഷണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments