ചെവിയില്‍ ബഡ്‌സിട്ട് തിരിക്കുന്നവര്‍ ശ്രദ്ധിക്കുക ! പതിയിരിക്കുന്നത് അപകടം

Webdunia
വ്യാഴം, 29 ജൂലൈ 2021 (14:21 IST)
ചെവി വൃത്തിയാക്കാന്‍ ദിവസവും കോട്ടണ്‍ ബഡ്‌സ് ഉപയോഗിക്കുന്നവര്‍ ആ ശീലം ഒഴിവാക്കുന്നതാണ് നല്ലത്. ബഡ്‌സ് ഒട്ടും സുരക്ഷിതമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. സ്ഥിരം ബഡ്‌സ് ഉപയോഗിക്കുന്നത് ചെവിയെ ഗുരുതരമായി ബാധിക്കും. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെയര്‍ എക്സലന്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം ചെവിക്കുള്ളില്‍ ബഡ്‌സ് ഉപയോഗിച്ചാല്‍ ചെവിക്കായം കൂടുതല്‍ ഉള്ളിലേക്ക് പോകും. ഇത് ചെവിക്കല്ലിനു ക്ഷതം സംഭവിക്കാന്‍ കാരണമാകാം. ചെവിക്കുള്ളിലെ തൊലി മൃദുവും കട്ടി കുറഞ്ഞതുമാണ്. ബഡ്‌സ് അശ്രദ്ധമായി ഇട്ടാല്‍ പുറംതൊലിക്ക് കേടുപറ്റാന്‍ സാധ്യതയുണ്ട്. ബഡ്‌സ് ചെവിക്കുള്ളിലേക്ക് നന്നായി തിരുകികയറ്റുന്ന പ്രവണത ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സാരം. ചെവിയില്‍ വിട്ടുമാറാത്ത ചൊറിച്ചിലും അസ്വസ്ഥതകളും തോന്നിയാല്‍ ഇഎന്‍ടി സ്‌പെഷ്യലിസ്റ്റിനെ കാണിക്കണം. ഡോക്ടറുടെ നിര്‍ദേശമില്ലാതെ ചെവി വൃത്തിയാക്കാനുള്ള മരുന്നുകള്‍ ഉപയോഗിക്കരുത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജിഹാദിയെന്ന് അന്‍സിബയെ വിളിച്ചത് തമാശയ്‌ക്കെന്ന് പോലീസ് റിപ്പോര്‍ട്ട്, ടിനി ടോമിനെ കുടുക്കിയത് നീന കുറുപ്പിന്റെ മൊഴി

ഒരു ഗ്ലാസ് പാലിനേക്കാള്‍ കൂടുതല്‍ വിറ്റാമിന്‍ ഡി അടങ്ങിയ 7 ഭക്ഷണങ്ങള്‍

Ketan Agarwal Death Case: ഫോൺ എപ്പോഴും ബിസി; കേതൻ വീട്ടുകാരോടു ചോദിച്ചു, 'അവളുടെ പശ്ചാത്തലം അന്വേഷിച്ചോ?'

30 ദിവസത്തേക്ക് ചായ കുടിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്താമോ; ശരീരത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കും!

ഖത്തറില്‍ കൂടിക്കാഴ്ച; അമേരിക്കയും ഇറാനും ആക്രമണം നിര്‍ത്താന്‍ ധാരണയായി

എല്ലാം കാണുക

ഏറ്റവും പുതിയത്

അൽഗോരിതങ്ങൾ കുട്ടികളെ വളർത്തുമ്പോൾ: ഡിജിറ്റൽ ലഹരിയുടെ കാണാപ്പുറങ്ങളും പ്രതിരോധ വഴികളും

ഫ്രൂട്ട്‌സിൽ സ്റ്റിക്കർ പതിപ്പിക്കുന്നത് എന്തിനാണ്?

Mustard Health Benefits: എന്ത് കറി വയ്ക്കുമ്പോഴും കടുക് ചേർക്കുക; ആരോഗ്യത്തിനു നല്ലതാണ്

കണ്ണുകള്‍ കാഴ്ചകള്‍ കാണാനുള്ള ഉപകരണങ്ങള്‍ മാത്രമല്ല; നമ്മുടെ ആരോഗ്യത്തെക്കുറിച്ചുള്ള പല കാര്യങ്ങളും വെളിപ്പെടുത്തുന്നു!

നിപ, ഡെങ്കി, എച്ച്1എന്‍1, കുരങ്ങുപനി തുടങ്ങി ഏതുരോഗവും റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കേരളം മുന്‍പന്തിയില്‍; കാരണം ഇതാണ്

അടുത്ത ലേഖനം
Show comments