ലൗ ബൈറ്റ്‌സും കഴുത്തിലെ പാടും; എങ്ങനെ ഒഴിവാക്കാം?
, ചൊവ്വ, 27 ജൂലൈ 2021 (20:09 IST)
സെക്‌സിനിടെയുള്ള ലൗ ബൈറ്റുകള്‍ (ഹിക്കി) പലപ്പോഴും ആള്‍ക്കൂട്ടത്തിനിടയില്‍ പ്രശ്‌നമാകാറുണ്ട്. സെക്‌സിനിടെ പങ്കാളിയുടെ കഴുത്തിലോ മറ്റ് ശരീരഭാഗങ്ങളിലോ കടിക്കുന്നതുമൂലം വരുന്ന പാടുകളാണ് ലവ് ബൈറ്റുകള്‍ എന്നറിയപ്പെടുന്നത്.
ലവ് ബൈറ്റുകളില്‍ നിന്ന് ഉടന്‍ രക്ഷനേടാന്‍ ഐസ് പാക്ക് ഉപയോഗിക്കുന്നത് നല്ലതാണ്. കഴുത്തിലോ മറ്റോ ലവ് ബൈറ്റ് മൂലം പാടുകള്‍ വന്നാല്‍ ആ ഭാഗത്ത് ഐസ് പാക്ക് വയ്ക്കണം. ഐസ് പീസ് തുണിയില്‍ ചുറ്റി ലവ് ബൈറ്റുള്ള ഭാഗത്ത് 15 മുതല്‍ 20 മിനിറ്റ് വരെ വച്ചാല്‍ മതി. തണുത്ത സ്പൂണ്‍ ഈ ഭാഗത്ത് വയ്ക്കുന്നതും നല്ലതാണ്. സ്പൂണ്‍ ഫ്രീസറില്‍വച്ച് നന്നായി തണുപ്പിച്ച ശേഷം മുറിപ്പാടുള്ള ഭാഗത്ത് നന്നായി അമര്‍ത്തിയാല്‍ മതി.
അലോവേര ജെല്‍ ലവ് ബൈറ്റ്‌സുള്ള സ്ഥലത്ത് പുരട്ടുന്നതും നല്ലതാണ്. ഒരു ഐസ് ട്രേയില്‍ അലോവേര ജെല്‍ തണുപ്പിച്ച് മുറിപ്പാടുള്ള ഭാഗത്ത് അപ്ലേ ചെയ്യണം. ഇത് രണ്ടോ മൂന്നോ ദിവസം ആവര്‍ത്തിക്കുക.
രക്തം കട്ടപിടിക്കുന്നതാണ് ലവ് ബൈറ്റ്‌സിനു പ്രധാന കാരണം. ഈ ഭാഗത്ത് ബ്രഷ് ഉപയോഗിക്കുന്നതും നല്ലതാണ്. പാടുള്ള ഭാഗത്ത് ബ്രഷ് ഉപയോഗിച്ച് ഉരയ്ക്കുകയാണ് വേണ്ടത്. കട്ടപിടിച്ചു നില്‍ക്കുന്ന രക്തം സാധാരണ നിലയിലാകാന്‍ ഇത് സഹായിക്കും. ടൂത്ത് പേസ്റ്റ് ലവ് ബൈറ്റ്‌സ് വന്ന ഭാഗത്ത് തേയ്ക്കുന്നതും നല്ലതാണ്. പാടുള്ള സ്ഥലത്ത് പേസ്റ്റ് കൈകൊണ്ട് പുരട്ടുകയും ശേഷം പതുക്കെ തടവുകയും ചെയ്യുക. അല്‍പ്പനേരം പേസ്റ്റ് അവിടെ തന്നെ പുരട്ടിയിടുക. അതിനുശേഷം ചെറു ചൂടുവെള്ളത്തില്‍ ഒരു തുണി മുക്കിയെടുത്ത് ടൂത്ത്‌പേസ്റ്റ് തുടച്ചുനീക്കിയാല്‍ മതി. രണ്ടോ മൂന്നോ ദിവസം ഇത് തുടരണം.
ചെറിയ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കുന്നതാണ് ഇത്തരം പാടുകള്‍ക്ക് കാരണം. ചിലപ്പോള്‍ പരുക്ക് ഗുരുതരമാകാം. അങ്ങനെ വന്നാല്‍ സ്‌ട്രോക്ക് പോലുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. അതിനാല്‍ മുറിവ് ഗുരുതരമാണെന്ന് തോന്നുകയും മറ്റേതെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെടുകയും ചെയ്താല്‍ വൈദ്യസഹായം തേടാനും മടിക്കരുത്.
What Is Love Bites: സെക്‌സിനിടെ പ്രണയപരവശരായി പങ്കാളിയുടെ കഴുത്തിലും മറ്റ് ശരീരഭാഗങ്ങളിലും കടിക്കുന്നതാണ് ലൗ ബൈറ്റ്‌സ്
Follow Webdunia malayalam
അടുത്ത ലേഖനം