Daily Horoscope
✕

നാവും വായയും വരണ്ടിരിക്കുന്നോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

തല, കഴുത്ത് എന്നീ ഭാഗങ്ങളില്‍ ഏതെങ്കിലും ഞെരമ്പുകള്‍ക്ക് തകരാര്‍ സംഭവിച്ചാലും ഈ അവസ്ഥ കാണപ്പെടുന്നു

രേണുക വേണു
ശനി, 26 ഒക്‌ടോബര്‍ 2024 (13:25 IST)
ഉമിനീര്‍ ഗ്രന്ഥികള്‍ കൃത്യമായി ഉമിനീര്‍ ഉത്പാദനം നടത്താതെ വരുമ്പോള്‍ നാവും വായയും വരണ്ട അവസ്ഥയിലേക്ക് എത്തുന്നു. ഇങ്ങനെയുള്ളവരില്‍ അസഹ്യമായ വായ്നാറ്റം അടക്കം കാണപ്പെടും. വായ വരണ്ട അവസ്ഥയിലേക്ക് എത്തുന്നതിനു ഒട്ടേറെ കാരണങ്ങളുണ്ട്. നിര്‍ജലീകരണമാണ് പ്രധാന കാരണം. ശരീരത്തിനു ആവശ്യമായ വെള്ളം നിങ്ങള്‍ കുടിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ വായ വരണ്ടു പോകുന്നു. 
 
ഉമിനീരിന് കട്ടി കൂടുകയും സംസാരിക്കാന്‍ അടക്കം ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തേക്കാം. രക്ത സമ്മര്‍ദ്ദം, ഉത്കണ്ഠ, ഡിപ്രഷന്‍ എന്നീ രോഗാവസ്ഥകള്‍ക്ക് മരുന്ന് കഴിക്കുമ്പോള്‍ വായ വരണ്ടു പോകുന്നു. പ്രായമായവരിലും വായ വരണ്ട അവസ്ഥയില്‍ കാണപ്പെടുന്നു. അര്‍ബുദത്തിനു കീമോ തെറാപ്പി ചെയ്യുമ്പോഴും വായയും നാവും വരണ്ടിരിക്കും. 
 
തല, കഴുത്ത് എന്നീ ഭാഗങ്ങളില്‍ ഏതെങ്കിലും ഞെരമ്പുകള്‍ക്ക് തകരാര്‍ സംഭവിച്ചാലും ഈ അവസ്ഥ കാണപ്പെടുന്നു. പ്രമേഹം, സ്ട്രോക്ക്, അണുബാധ എന്നിവ കാരണവും വായയും നാവും വരണ്ടു പോകുന്നു. പുകവലി, മദ്യപാനം എന്നിവയും ഉമിനീര്‍ ഉത്പാദനം കുറയാന്‍ കാരണമാകും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യന്‍ ടോയ്ലറ്റ് വെസ്റ്റേണ്‍ ടോയ്ലറ്റ്: നിങ്ങളുടെ ആരോഗ്യത്തിന് ഏതാണ് നല്ലത്?

ശബരിമല പ്രതിസന്ധി: സ്‌പെഷ്യൽ ടീമിനെ വെച്ച് ഉത്സവം നടത്താൻ ആലോചിക്കുമെന്ന് ദേവസ്വം മന്ത്രി

ശ്രീനാരായണ ഗുരു സമാധി ദിനം: കേരളം ഓർക്കേണ്ട ഗുരുദർശനങ്ങൾ

ചരിത്രം രചിച്ച് സുചിക തരിയാൽ:ഏഷ്യൻ ഗെയിംസ് മിക്സഡ് മാർഷ്യൽ ആർട്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ

2026ലേക്കുള്ള ബസ് കിട്ടിയില്ലെ ?, ബഹറൈന്‍ കേരളീയ സമാജത്തിന്റെ കുട്ടികളെ ഉപയോഗിച്ച് ചരട് പിന്നിക്കളി വിവാദത്തില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യന്‍ ടോയ്ലറ്റ് വെസ്റ്റേണ്‍ ടോയ്ലറ്റ്: നിങ്ങളുടെ ആരോഗ്യത്തിന് ഏതാണ് നല്ലത്?

റാബ്‌ഡോമയോളിസിസിന്റെ ലക്ഷണങ്ങള്‍ അവഗണിക്കരുത്; ഇക്കാര്യങ്ങള്‍ അറിയണം

അരി നന്നായി കഴുകിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്ന് പറയാൻ കാരണം ഇതാണ്

നാഡികളുടെ പ്രവര്‍ത്തനത്തിന് ഈ വിറ്റാമിന്‍ വേണം; മാംസം, മുട്ട, മത്സ്യം, പാലുല്‍പ്പന്നങ്ങള്‍ ധാരാളം കഴിക്കുക

വായ തുറന്ന് കിടന്നുറങ്ങുന്ന ശീലമുണ്ടോ? ശ്രദ്ധിക്കുക

അടുത്ത ലേഖനം
Show comments