Webdunia - Bharat's app for daily news and videos

Install App

ABC Juice Side Effects: എബിസി ജ്യൂസ് നല്ലതാണോ? കുടിക്കും മുന്‍പ് ഇതറിയണം

ആപ്പിള്‍, ബീറ്റ്‌റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ് എന്നറിയപ്പെടുന്നത്

രേണുക വേണു
തിങ്കള്‍, 12 ജനുവരി 2026 (20:05 IST)
ABC Juice Side Effects: സ്വന്തമായി ഒരു യുട്യൂബ് ചാനല്‍ ഉണ്ടെങ്കില്‍ ഇന്ന് എല്ലാവരും ഡോക്ടര്‍മാരാണ്. ശാസ്ത്രീയമായ പഠനങ്ങള്‍ ഇല്ലാതെ പൊടിക്കൈകള്‍ പറഞ്ഞു കൊടുക്കുന്ന നിരവധി പേരെ നിങ്ങള്‍ കണ്ടിട്ടില്ലേ? അതിലൊന്നാണ് എബിസി ജ്യൂസ് കുടിച്ചാല്‍ കരളിന്റെ ആരോഗ്യത്തിനു നല്ലതാണെന്ന പ്രചരണം. യാതൊരു ശാസ്ത്രീയ അടിത്തറയും ഇതിനില്ലെന്ന് ആദ്യമേ മനസിലാക്കുക. 
 
ആപ്പിള്‍, ബീറ്റ്‌റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ് എന്നറിയപ്പെടുന്നത്. കരള്‍ രോഗമുള്ള പലരും കൃത്യമായ വൈദ്യചികിത്സ ഉറപ്പാക്കാതെ ഈ ജ്യൂസ് കുടിച്ച് ആശ്വസിക്കുന്നുണ്ട്. നിങ്ങളുടെ കരളിനെ ആരോഗ്യത്തോടെ നിര്‍ത്തുകയല്ല മറിച്ച് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് കൊണ്ടെത്തിക്കുകയാണ് ഈ ജ്യൂസ് ചെയ്യുന്നത്. സ്ഥിരം എബിസി ജ്യൂസ് കുടിക്കുന്നത് കരളിന് ദോഷം ചെയ്യുമെന്ന് മനസിലാക്കുക.
 
എബിസി ജ്യൂസില്‍ ബീറ്റാ കരോട്ടിന്‍ അമിതമായി അടങ്ങിയിട്ടുണ്ട്. ഇത് കരളില്‍ നീര്‍ക്കെട്ടിനു കാരണമാകും. എബിസി ജ്യൂസ് സ്ഥിരമായി കഴിക്കുന്ന കരള്‍ രോഗികളില്‍ മഞ്ഞപ്പിത്തത്തിനുള്ള സാധ്യത കൂടുന്നു. എബിസി ജ്യൂസില്‍ വിറ്റാമിന്‍ എ അമിതമായി അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ എ അമിതമാകുന്നത് കരളിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. എബിസി ജ്യൂസ് സ്ഥിരം കുടിക്കുന്നവരില്‍ വൃക്കയില്‍ കല്ല് രൂപപ്പെടാനുള്ള സാധ്യത കൂടുതലാണ്. ബീറ്റ്‌റൂട്ട് ജ്യൂസ് അമിതമായി കുടിച്ചാല്‍ ശരീരത്തില്‍ കാല്‍സ്യത്തിന്റെ അപര്യാപ്തതയ്ക്ക് കാരണമാകും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

Lionel Messi: ഫൈനലിൽ മെസി എത്ര തവണ പന്ത് തൊട്ടു?

കഠിനമായ വ്യായാമങ്ങള്‍ വേണ്ട; സാമന്ത റൂത്ത് പ്രഭു വീക്കം കുറയ്ക്കുന്നതിനുള്ള ഏഴ് പ്രഭാത ശീലങ്ങള്‍ പങ്കുവയ്ക്കുന്നു

ആദ്യം നല്ല അമ്മയാകു, എന്നിട്ടുണ്ടാക്കാം ഐഎഎസ്: പെൺകുട്ടികളെ ഉപദേശിച്ച് ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ

എന്ത് സംഭവിച്ചാലും 'നോർവെ' നോർമൽ, ഇംഗ്ലണ്ടിനായിരിക്കും സമ്മർദ്ദമെന്ന് എർലിങ് ഹാളണ്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

മഴ സമയത്ത് ജലം മലിനമാകും; മലിനജലം കുടിക്കുമ്പോള്‍ ശരീരത്തില്‍ എന്ത് സംഭവിക്കുമെന്നറിയണം

രോഗനിര്‍ണയത്തിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രത്യക്ഷപ്പെടുന്ന പ്രീ ഡയബറ്റിസിന്റെ ലക്ഷണങ്ങള്‍ ഇവയാണ്

സവോള ഉപയോഗിക്കുമ്പോള്‍ ഇത് ശ്രദ്ധിക്കണം; ആരോഗ്യത്തിന് ഹാനികരം!

ഇന്ത്യയില്‍ കൗമാരക്കാരിലും യുവാക്കളിലും ഹൃദയാഘാത സാധ്യത ആശങ്കാജനകമായ രീതിയില്‍ ഉയര്‍ന്നിട്ടുണ്ടെന്ന് പഠനം

മഴക്കാലത്തെ ആരോഗ്യം, കർക്കടകത്തിൽ സ്ത്രീകൾ പാലിക്കേണ്ട പ്രത്യേക ആരോഗ്യശീലങ്ങൾ

അടുത്ത ലേഖനം
Show comments