ടെൻഷനും സ്ട്രെസ്സും അകറ്റാം, ഇതാണ് മികച്ച വഴി !

Webdunia
ബുധന്‍, 6 ജനുവരി 2021 (15:14 IST)
പല തരത്തിലുള്ള ടെൻഷനും സ്ട്രെസുമെല്ലാം ദിവസവും നമ്മൾ നേരിടുന്നുണ്ട്. ഇത് അനുഭവിക്കാത്തവരായി ലോകത്ത് ഒരു മനുഷ്യജീവിപോലും ഉണ്ടാകില്ല. എന്നാൽ ടെൻഷന്റെയും സ്ട്രെസിന്റെയും തോത് വർധിക്കുന്നതോടെ അത് വിഷാദം ഉൾപ്പടെയുള്ള മാനസിക പ്രശ്നങ്ങളിലേക്ക് നീങ്ങും. അതിനാൽ ടെൻഷനെയും സ്ട്രെസിനെയും തുടക്കത്തിൽ തന്നെ ഇല്ലാതാക്കുക എന്നതും ഇവയെ നേരിടാനുള്ള ധൈര്യം കണ്ടെത്തുക എന്നതും വളരെ പ്രധാനമാണ്.
 
ദിവസവും അളുകളെ അഭിമുഖീകരിക്കുകയും അവരോട് സംസാരിക്കുകയും ഇടപഴകുകയും ചെയ്യുക എന്നതാണ് ടെൻഷനെയും സ്ടെസ്സിനെയും അകറ്റാനുള്ള ഏറ്റവും ഉത്തമമായ വഴി. അയ്യേ ഇതാണോ എന്ന് ചിന്തിക്കേണ്ട. ആളുകളൊട് ഇടപഴകുന്നതിലൂടെ ടെൻഷനും സ്ട്രെസും മിനിറ്റുകൾകൊണ്ട് ഇല്ലാതാകും എന്ന് ജേണൽ ഓഫ് ഹാപ്പിനസ് സ്റ്റഡീസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ലവിങ്-കൈൻഡ്‌നെസ് എന്നാണ് ഈ മനഃശാസ്ത്ര വിദ്യക്ക് വിദഗ്ധർ പേര് നൽകിയിരിക്കുന്നത്. 
 
ടെൻഷനും സ്ട്രെസു ഉണ്ടാകുന്ന സമയങ്ങളിൽ നമ്മളിലേക്ക് ഒതുങ്ങി മത്രമേ നമ്മൾ കാര്യങ്ങളെ കാണു അത് സ്ഥിതി കൂടുതൽ സങ്കീർണമക്കും. ഇത്തരം സാഹചര്യങ്ങളി ഒറ്റക്കിരിക്കാൻ പാടില്ല. മറിച്ച് ആളുകളുമയി സംസാരിക്കുക ഇടപഴകുക. സ്നേഹം പങ്കുവക്കുക. ഇത് ആളുകളിൽ പോസിറ്റീവ് ആയ മാറ്റങ്ങൾ ഉണ്ടാക്കും. മറ്റുള്ളവർക്ക് സ്നേഹം പങ്കുവക്കുക വഴി ആളുകൾക്ക് സ്വയം സന്തോഷം കണ്ടെത്താൻ സാധിക്കും എന്നും ടെൻഷനെ മറികടക്കാൻ നമ്മൾ തയ്യാറാവണം എന്നത് പ്രധാനമാണ് എന്നും പഠനം പറയുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

Lionel Messi: ഫൈനലിൽ മെസി എത്ര തവണ പന്ത് തൊട്ടു?

കഠിനമായ വ്യായാമങ്ങള്‍ വേണ്ട; സാമന്ത റൂത്ത് പ്രഭു വീക്കം കുറയ്ക്കുന്നതിനുള്ള ഏഴ് പ്രഭാത ശീലങ്ങള്‍ പങ്കുവയ്ക്കുന്നു

ആദ്യം നല്ല അമ്മയാകു, എന്നിട്ടുണ്ടാക്കാം ഐഎഎസ്: പെൺകുട്ടികളെ ഉപദേശിച്ച് ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ

എന്ത് സംഭവിച്ചാലും 'നോർവെ' നോർമൽ, ഇംഗ്ലണ്ടിനായിരിക്കും സമ്മർദ്ദമെന്ന് എർലിങ് ഹാളണ്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ സാധാരണ ശീലങ്ങള്‍ കാരണം വന്‍കുടല്‍ കാന്‍സര്‍ സാധ്യത വര്‍ദ്ധിച്ചേക്കാം

മലബന്ധം തടയാന്‍ ഏറ്റവും നല്ല പഴവും പച്ചക്കറിയും ഏതാണെന്നറിയാമോ; പോഷകാഹാര വിദഗ്ധ സോണിയ നാരംഗ് വെളിപ്പെടുത്തുന്നു

വൈറല്‍ സ്ലീപ്പിംഗ് ഹാക്കിനെതിരെ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു; അപകടകരം!

സ്‌ക്രീന്‍ ടൈംമും സ്‌ട്രെസും സ്‌ട്രോക്കിന്റെ സാധ്യത കൂട്ടും; ന്യൂറോളജിസ്റ്റ് പറയുന്നത് നോക്കാം

ലൈമും ലെമണും ഒന്നല്ല; നിറം, രുചി, പോഷകമൂല്യം എന്നിവയില്‍ കാര്യമായ വ്യത്യാസമുണ്ട്

അടുത്ത ലേഖനം
Show comments