Webdunia - Bharat's app for daily news and videos

Install App

വേനല്‍ക്കാലത്ത് തണ്ണിമത്തന്‍ നല്ലതാണ്, പക്ഷെ ഒരുപാട് കഴിക്കരുത്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 30 മാര്‍ച്ച് 2023 (15:05 IST)
ജലാംശം ധാരളമായി അടങ്ങിയിരിക്കുന്ന തണ്ണിമത്തന്‍ വേനലില്‍ ദാഹം ശമിപ്പിക്കുന്നതിനും ആരോഗ്യം പ്രധാനം ചെയ്യുന്നതിനും ഉത്തമമാണ്. ധാരാളം വൈറ്റമിനും മിനറലുകളും ആന്റിഓക്സിഡന്റുകളുമുള്ള ഇവയുടെ ജന്മദേശം സതേണ്‍ ആഫ്രിക്കയാണ്.
 
തണ്ണിമത്തന്‍ രക്തസമ്മര്‍ദം കുറയ്ക്കാനും ഹൃദയത്തിന്റെ ശരിയായ പ്രവര്‍ത്തനത്തെ സഹായിക്കുമെങ്കിലും ഇവ കൂടുതലായി കഴിക്കുന്നത് തിരിച്ചടിയാകുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കുന്നത്.
 
തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന ലൈസോപീനും സിമ്പിള്‍ കാര്‍ബോഹൈഡ്രേറ്റുമാണ് ശരീരത്തിന് കേട് വരുത്തുന്നത്. വായുപ്രശ്‌നം, മലബന്ധം, വയറിളക്കം എന്നിവയാകും ഇവ സമ്മാനിക്കുക.
 
ഗ്ലൈസെമിക് ഇന്‍ഡക്സ് കൂടുതലായി അടങ്ങിയിരിക്കുന്നതിനാല്‍ പ്രമേഹ രോഗികള്‍ തണ്ണിമത്തന്‍ കൂടുതലായി കഴിക്കരുതെന്ന് ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമാകും.
 
അമിതമായി മദ്യപിക്കുന്നവര്‍ മിതമായ അളവില്‍ മാത്രമെ തണ്ണിമത്തന്‍ കഴിക്കാവു എന്ന നിര്‍ദേശവും പല പഠനങ്ങള്‍ നല്‍കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

നെറ്റിൻ്റെ റിസൾട്ട് എവിടെ?, പരീക്ഷ കഴിഞ്ഞ് ഒരു മാസമായിട്ടും ഉത്തരസൂചിക പോലുമില്ല, ആശങ്കയിൽ വിദ്യാർഥികൾ

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

Lionel Messi: ഫൈനലിൽ മെസി എത്ര തവണ പന്ത് തൊട്ടു?

കഠിനമായ വ്യായാമങ്ങള്‍ വേണ്ട; സാമന്ത റൂത്ത് പ്രഭു വീക്കം കുറയ്ക്കുന്നതിനുള്ള ഏഴ് പ്രഭാത ശീലങ്ങള്‍ പങ്കുവയ്ക്കുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

കുഞ്ഞുങ്ങളില്‍ ഈ ശീലം ഓട്ടിസത്തിനുള്ള സാധ്യത മൂന്നിരട്ടിയാക്കുമെന്ന് എയിംസ് പഠനം

തുടർച്ചയായി തലവേദന, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്; ഈ ലക്ഷണങ്ങളെ വെറുതെ കാണരുത് !

നല്ല ജീവിതശൈലി ശീലങ്ങള്‍ക്ക് ഭാവിയിലെ ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ കഴിയുമോ? ഇക്കാര്യങ്ങള്‍ അറിയണം

ചില മുട്ടകള്‍ക്ക് കടും ഓറഞ്ച് നിറത്തിലുള്ള മഞ്ഞക്കരു ഉള്ളത് എന്തുകൊണ്ട്

ആർത്തവം ക്രമംതെറ്റിയാണോ? ചിലപ്പോൾ പിസിഒഡി ആയിരിക്കാം

അടുത്ത ലേഖനം
Show comments