ദിവസവും അരമണിക്കൂര്‍ നടക്കാന്‍ തയ്യാറാകൂ... പിന്നെ ഈ പ്രശ്നങ്ങള്‍ ഉണ്ടാകില്ല !

സ്ഥിരമായുളള നടത്തം ആയുസ്സ് കൂട്ടും

Webdunia
വെള്ളി, 20 ഒക്‌ടോബര്‍ 2017 (16:56 IST)
നിത്യവും കുറച്ചു സമയം നടക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാകില്ല. എന്നാല്‍ എങ്ങനെ നടക്കുന്നു എന്നതാണ് പ്രാധാന്യം. സാധാരണ നടക്കുന്നതിനേക്കാള്‍ വേഗത്തില്‍ നടക്കുന്നതിലൂടെ ആയുസ്സു കൂടുമെന്നാണ് യൂറോപ്യന്‍ ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. 
 
ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിനായി ഹൃദ്രോഗികള്‍ പതിവായി നടക്കണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പ്രമേഹം , തൈറോയ്ഡ് , ശരീരത്തിന്റെ മറ്റ് അവസ്ഥകള്‍ തുടങ്ങിയ ഘടകങ്ങളും ഹൃദയാരോഗ്യത്തെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ദിവസവും അരമണിക്കൂര്‍ എന്ന കണക്കില്‍ ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും നടക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്നും വിദഗ്ധര്‍ പറയുന്നു. 
 
ഹൃദയാഘാത സാധ്യത അമ്പത് ശതമാനത്തോളം കുറയ്ക്കാനും ഈ നടത്തത്തിലൂടെ കഴിയുമെന്നും ഇവര്‍ വ്യക്തമാക്കി. ചടുല നടത്തം ശീലമാക്കുന്നത് എല്ലാ പേശികളെയും ഉണര്‍വുള്ളതാക്കുകയും ശരീരത്തിനു മുഴുവന്‍ വ്യായാമം ചെയ്യുന്ന ഫലം കിട്ടുകയും ചെയ്യും. മാത്രമല്ല രക്ത സമര്‍ദ്ദം, കോളസ്‌ട്രോള്‍, രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ് എന്നിവ കുറയ്ക്കാനും ഇതിലൂടെ സഹായിക്കും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

രാത്രിയിലെ പവർ കട്ട്, ജനങ്ങൾ ഓഫീസുകൾ കൈയേറുന്നു, പോലീസിൽ പരാതി നൽകി കെഎസ്ഇബി

Patriot Pre Sale: 'എമ്പുരാൻ' കടക്കാൻ 'പേട്രിയറ്റി'നു സാധിക്കില്ല; ആദ്യദിനം പ്രതീക്ഷിക്കുന്നത് 25 കോടി

Tamil Nadu Exit Poll: തമിഴ്‌നാട്ടിൽ വിജയ് അധികാരത്തിലേക്കോ? ഞെട്ടിക്കുന്ന പ്രവചനവുമായി ആക്‌സിസ് മൈ ഇന്ത്യ

Mohiniyattam Box Office Collection: 'വാഴ' ഇഫക്ടിലും വീഴാതെ 'മോഹിനിയാട്ടം'; വേൾഡ് വൈഡ് കളക്ഷൻ 40 കോടി

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മയായതിന് ശേഷമുള്ള ബോഡി ഷെയ്മിങ്, ആഞ്ഞടിച്ച് സ്വര ഭാസ്കർ, മാറ്റങ്ങളെ അഭിമാനത്തോടെയാണ് കാണുന്നതെന്ന് മറുപടി

അമ്മയാകാനോ വിവാഹിതയാകാനോ തോന്നിയിട്ടില്ല, 56ലും സിംഗിൾ ലൈഫ് : ലക്ഷ്മി ഗോപാലസ്വാമി

സിങ്ക് കൂടുതലുള്ള ഈഭക്ഷണങ്ങള്‍ സ്ത്രീകള്‍ നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം

ഒരു വയസ്സിലെ സ്‌ക്രീന്‍ സമയം ഓട്ടിസത്തിനുള്ള സാധ്യത മൂന്നിരട്ടിയാക്കുമെന്ന് എയിംസ് പഠനം

എരിവുള്ള ഭക്ഷണങ്ങള്‍ മെറ്റബോളിസം കൂട്ടുന്നു! എങ്ങനെയെന്നോ

അടുത്ത ലേഖനം
Show comments