Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഴക്കാലവും യോനീ അണുബാധയും; സ്ത്രീകൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

മഴക്കാലത്ത് കോട്ടൺ അടിവസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ ചൂട് അധികം നിൽക്കാത്തതും നല്ലപോലെ വായുസഞ്ചാരം ലഭിക്കുന്നതുമായ അടിവസ്ത്രങ്ങൾ ധരിക്കാവുന്നതാണ്

Vaginal Infection, Monsoon, Vaginal Infection Monsoon Precautions, Health Tips, Vaginal Infection Precautions, യോനീ അണുബാധ
Vaginal Infection

ചർമ്മ സംബന്ധമായ ഒരുപാട് അസുഖങ്ങൾ വരാൻ സാധ്യതയുള്ള കാലഘട്ടമാണ് മഴക്കാലം. പെൺകുട്ടികളിലും സ്ത്രീകളിലും മഴക്കാലത്ത് പൊതുവെ കാണപ്പെടുന്ന ബുദ്ധിമുട്ടാണ് യോനീ ഭാഗത്തെ അലർജി. ഇത്തരം അലർജി വരാതിരിക്കാൻ അതീവ ശ്രദ്ധ വേണം. 
 
യോനീ ഭാഗത്തെ അലർജി ഒഴിവാക്കാൻ ആദ്യം വേണ്ടത് വ്യക്തി ശുചിത്വമാണ്. യോനി എല്ലായ്പ്പോഴും കഴുകി വൃത്തിയാക്കണം. വീര്യം കുറഞ്ഞതും മണം കുറഞ്ഞതുമായ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ യോനി ഭാഗം കഴുകി വൃത്തിയാക്കുന്നത് നല്ലതാണ്. അതുപോലെ യോനി ഭാഗം വൃത്തിയാക്കാൻ ചെറു ചൂടുവെള്ളം ഉപയോഗിക്കുന്നത് അണുബാധയെ ചെറുക്കാൻ നല്ലതാണ്. 

 
മഴക്കാലത്ത് കോട്ടൺ അടിവസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ ചൂട് അധികം നിൽക്കാത്തതും നല്ലപോലെ വായുസഞ്ചാരം ലഭിക്കുന്നതുമായ അടിവസ്ത്രങ്ങൾ ധരിക്കാവുന്നതാണ്. ഇറുകിയ അടിവസ്ത്രങ്ങൾ ധരിച്ചാൽ സ്വകാര്യ ഭാഗത്ത് ഈർപ്പം കെട്ടികിടക്കുകയും അതിലൂടെ ബാക്ടീരിയൽ അണുബാധ ഉണ്ടാകുകയും ചെയ്യും. ഒരു കാരണ വശാലും നനഞ്ഞ അടിവസ്ത്രങ്ങൾ ധരിക്കരുത്. 
webdunia
Vaginal Infection
 
യോനി ഭാഗം തുടയ്ക്കുമ്പോൾ പുറകിൽ നിന്ന് മുൻ ഭാഗത്തേക്ക് തുടയ്ക്കുന്ന ശീലം പലർക്കും ഉണ്ട്. ഈ ശീലം അണുബാധ വർധിപ്പിക്കാൻ കാരണമാകും. യോനിയിൽ തുടയ്ക്കുമ്പോൾ മുൻഭാഗത്തിൽ നിന്ന് പിന്നിലേക്കാണ് തുടയ്ക്കേണ്ടത്. ഇല്ലെങ്കിൽ മലദ്വാരത്തിൽ നിന്നുള്ള അണുക്കൾ യോനിയിലേക്ക് പ്രവേശിക്കുന്നതിനും ഇത് പലതരം ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കും. മഴക്കാലമാണെങ്കിലും നന്നായി വെള്ളം കുടിക്കണം. നിർജലീകരണം ഒഴിവാക്കുന്നതിനും യോനിഭാഗം ഹൈഡ്രേറ്റ് ചെയ്ത് നിലനിർത്തുന്നതിനും വെള്ളം കുടി സഹായിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്ലാസ്റ്റിക് കസേരകള്‍ക്ക് പിന്നില്‍ ദ്വാരം ഉള്ളത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?